ചെറുതോണി: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലവർധനവിനെതിരെ യുഡിഎഫ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റി ഇടുക്കി താലൂക്ക് ഓഫീസിനു മുൻപിൽ നടത്തി. സമരം ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനംചെയ്തു.
ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നവർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചെയ്ത നടപടികൾ ഓർമിക്കണമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. മുൻപ് കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിച്ചപ്പോൾ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട നികുതിയിൽ ഇളവുനൽകി ജനങ്ങൾക്ക് സഹായകരമായ നിലപാട് സ്വീകരിച്ചയാളാണ് ഉമ്മൻചാണ്ടി. തുടർഭരണത്തിൽ അഹങ്കാരിയായി മാറിയ പിണറായി വിജയൻ ജനങ്ങളോട് അനീതി കാട്ടുകയാണെന്നും സി.പി. മാത്യു ആരോപിച്ചു.
യുഡിഎഫ് ഇടുക്കി നിയോജകമണ്ഡലം ചെയർമാൻ എം.കെ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം എ.പി. ഉസ്മാൻ, ഡിസിസി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ, ഡിസിസി സെക്രട്ടറി കെ.ബി. സെൽവം, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ ജോസ് ഉൗരക്കാട്ട്, മനോജ് മുരളി, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോയി കൊച്ചുകരോട്ട്, ഷൈനി സജി, നോബിൾ ജോസഫ്, ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് അനിൽ ആനയ്ക്കനാട്ട്, പി.ഡി. ശോശാമ്മ തുടങ്ങിയവർ നേതൃത്വംനൽകി.
നെടുങ്കണ്ടം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം പോസ്റ്റ് ഓഫീസിനുമുന്പിൽ ധർണ നടത്തി. ധർണ മുൻ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനംചെയ്തു. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില കേന്ദ്രസർക്കാർ അനുദിനം വർധിപ്പിക്കുന്പോൾ നികുതിഭാരം കുറയ്ക്കാൻ കേരളം ശ്രദ്ധിക്കുന്നില്ല. പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്നതിനെതിരെ കേരളം നിലപാടെടുത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നിയോജകമണ്ഡലം പ്രസിഡന്റ് എം.ജെ. കുര്യൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എം.എൻ. ഗോപി, യുഡിഎഫ് കണ്‍വീനർ ബെന്നി തുണ്ടത്തിൽ, ജോസ് പൊട്ടംപ്ലാക്കൽ, പി.എസ്. യൂനസ്, എം.എസ.് ഷാജി, ജി. മുരളീധരൻ, സി.എസ്. യശോധരൻ, കെ.എസ്. അരുണ്‍, ഷാജി പുള്ളോലിൽ, മിനി പ്രിൻസ്, ശ്യാമള വിശ്വനാഥൻ, ജോജി ഇടപ്പള്ളിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
കുമളി: യുഡിഎഫ് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളി പോസ്റ്റ് ഓഫീസ് പട്ടിക്കൽ ധർണ നടത്തി. ആർഎസ്പി ജില്ല സെക്രട്ടറി ജി. ബേബി ഉദ്ഘാടനംചെയ്തു.
പീരുമേട് നിയോജകമണ്ഡലം പ്രസിഡന്റ് ആന്റണി ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി സിറിയക് തോമസ്, എം.എം. വർഗീസ്, ടി.എൻ. ശശി, മുഹമ്മദ് ഷാജി, ബിജു ഡാനിയേൽ, പി.പി. റഹീം, സണ്ണി കാരിമുട്ടം, സുനിൽ, മനോജ്, പ്രസാദ് മാണി തുടങ്ങിയവർ പ്രസംഗിച്ചു.
മൂന്നാർ: പാചക വാതക വില വർധനവിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ മൂന്നാർ പോസ്റ്റ് ഓഫീസിനുമുന്നിൽ കഞ്ഞിവെച്ച് പ്രതിഷേധിച്ചു. എ.കെ. മണി ഉദ്ഘാടനംചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ജി. മുനിയാണ്ടി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. കാദർകുഞ്ഞ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി. കുമാർ, മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മണിമൊഴി, സി. നെൽസണ്‍, സിന്തമുത്താർ മൊയ്തീൻ, വിജയകുമാർ, ജാക്കുലിൻ മേരി തുടങ്ങിയവർ നേതൃത്വംനൽകി.