പ്ര​വേ​ശ​നക​വാ​ട​ം ഉ​ദ്ഘാ​ട​നം ചെയ്തു
Monday, September 20, 2021 11:49 PM IST
തൊ​ടു​പു​ഴ: മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത്‌വിം​ഗും പെ​രു​നി​ലം ജ്വ​ല്ല​റി​യും ചേ​ർ​ന്ന് ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് നി​ർ​മി​ച്ച് ന​ൽ​കു​ന്ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. ന​ഗ​ര​സ​ഭാചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​ബി. താ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി.​ രാ​ജു ത​ര​ണി​യി​ൽ, പി.​എ.​ സ​ലിം കു​ട്ടി, പ്രി​ൻ​സി​പ്പ​ൽ കെ.​എ.​ സം​ഗീ​ത, അ​ന​സ് പെ​രു​നി​ലം, പി.​കെ. ര​മേ​ഷ്, മ​നു തോ​മ​സ്, പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ്, കെ.​ആ​ർ.​ സി​യാ​ദ്, അ​ഭി​ലാ​ഷ് പെ​രു​നി​ലം, കെ.​ആ​ർ.​ ഉ​മേ​ഷ്, ജോ​ർ​ജു​കു​ട്ടി ജോ​സ്, പി.​ഐ.​സി​നാ​ജ, നാ​സ​ർ സൈ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.