തൊടുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നയങ്ങളുമായി മുന്നോട്ടു പോവുകയാണെന്നും ഇതിനെതിരേ ജനരോഷം ഉയർന്നുവരണമെന്നും കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ.
അനിയന്ത്രിതമായ വിലവർധനവിലൂടെ ജനങ്ങളുടെ പോക്കറ്റടിക്കുന്ന നയമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരേ തൊടുപുഴയിൽ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പി.എൻ. സീതി അധ്യക്ഷത വഹിച്ചു,
യുഡിഎഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ, കണ്‍വീനർ പ്രഫ എം.ജെ. ജേക്കബ്, കെപിസിസി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ്, മുൻ ഡിസിസി പ്രസിഡന്റ് ജോയി തോമസ്, എൻ.ഐ. ബെന്നി, ജോണ്‍ നേടിയപാല, പി.വി. സ്കറിയ, കെ. സുരേഷ് ബാബു, രാജു ജോർജ്, എൻ.കെ. ബിജു, സി.കെ. ശിവദാസ്, ടി.വി. പാപ്പു, പി.എച്ച്. സുധീർ, ജാഫർഖാൻ മുഹമ്മദ്, എ.എം. ദേവസ്യ, എം. മോനിച്ചൻ, ഷിബിലി സാഹിബ്, ടി.ജെ. പീറ്റർ, ജോസഫ് ജോണ്‍, ജോസി ജേക്കബ്, മനോജ് കോക്കാട്ട്, കണ്ണകദാസ്, സി.കെ. ജാഫർ, വിൻസന്റ് കട്ടിമറ്റം, അസ്ലം ഓലിക്കൻ, റോബിൻ മൈലാടി എന്നിവർ പ്രസംഗിച്ചു.