പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളി! ഓ​ട്ടോഡ്രൈ​വ​റി​ൽനി​ന്നു പി​ഴ​ ഈ​ടാ​ക്കി
Monday, September 20, 2021 11:49 PM IST
തൊ​ടു​പു​ഴ: ടൗ​ണി​ലും പ​രി​സ​രപ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നും മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ഹ​രി​ത​ക​ർ​മസേ​ന​യ്ക്ക് ന​ൽ​കാ​നെ​ന്ന പേ​രി​ൽ കൊ​ണ്ടു​പോ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​ള്ളു​ന്ന ഓ​ട്ടോ​ഡ്രൈ​വ​റെ തൊ​ടു​പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി. ഓ​ട്ടോ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ളി​ൽ നി​ന്നും 10,000രൂ​പ പി​ഴ​യീ​ടാ​ക്കി.
കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ​ല്ലൂ​ർ മേ​ഖ​ല​യി​ലാ​ണ് ഇ​യാ​ൾ മാ​ലി​ന്യം ത​ള്ളി​യ​ത്. കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷേ​ർ​ളി ജോ​ണ്‍ മാ​ലി​ന്യ​ത്തി​ന്‍റെ ഉ​റ​വി​ടം അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഓ​ട്ടോ​ഡ്രൈ​വ​ർ കു​ടു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡാ​യ ഏ​ഴ​ല്ലൂ​ർ ഭാ​ഗ​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.
സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ങ്ങാ​ട്ടു​ക​വ​ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽനി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് പൊ​തു​വ​ഴി​യി​ൽ വ​ലി​ച്ചെ​റി​ഞ്ഞ​തെ​ന്ന് മ​ന​സി​ലാ​യി. തു​ട​ർ​ന്ന് ക​ട​യു​ട​മ​യെ നേ​രി​ൽ​ക്ക​ണ്ട് മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​ന് പി​ഴ​യ​ട​യ്ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ചു.
ക​ട​യി​ൽനി​ന്നു​ള്ള പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​ക​ർ​മസേ​ന​യ്ക്ക് ന​ൽ​കു​ന്ന​തി​ന് ഓ​ട്ടോ​ക്കാ​ര​ന്‍റെ പ​ക്ക​ൽ കൊ​ടു​ത്ത​താ​ണെ​ന്നും അ​തി​ന് 500 രൂ​പ പ്ര​തി​ഫ​ലം ന​ൽ​കി​യ​താ​യും ഇ​ദ്ദേ​ഹം രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കി.​ കൂ​ടാ​തെ ക​ട​യി​ൽനി​ന്നും പ്ലാ​സ്റ്റി​ക് എ​ടു​ക്കു​ന്ന​തി​ന്‍റെയും ചാ​ക്കി​ലാ​ക്കി ഓ​ട്ടോ​യി​ൽ ക​യ​റ്റു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ​യും കൈ​മാ​റി.
കെഎ​ൽ​സി എ​ൽ 6662 ന​ന്പ​രി​ലു​ള്ള അ​ൽ അ​മീ​ൻ എ​ന്ന ഓ​ട്ടോ​യി​ലാ​ണ് മാ​ലി​ന്യം കൊ​ണ്ടു​പോ​യ​തെ​ന്ന് മ​ന​സി​ലാ​യ​തി​നെത്തുട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഓ​ട്ടോ​ക്കാ​ര​നെ ക​ണ്ടെ​ത്തു​ന്ന​തി​ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സ​മ​ഗ്ര​മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ന് സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക അം​ഗീ​കാ​രം ല​ഭി​ച്ച പ​ഞ്ചാ​യ​ത്താ​ണ് കു​മാ​ര​മം​ഗ​ലം. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മു​ക്ത ഹ​രി​ത പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.