കട്ടപ്പന: വലിയകണ്ടം ക്ഷീരോദ്പാദക സഹകരണ സംഘത്തിന് അനുവദിച്ച ഓട്ടോമാറ്റിക് മിൽക്ക് കളക്ഷൻ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
യോഗത്തിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സണ്‍ ബീനാ ജോബി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്കറിയ കണ്ണമുണ്ടയിൽ, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എം.എൽ. ജോർജ്, കൗണ്‍സിലർമാരായ ഷാജി കൂത്തോടിയിൽ, ഷമേജ് ജോർജ്, രജിതാ രമേഷ്, ക്ഷീര വികസന ഓഫീസർ സി.എ .ജാസ്മിൻ, വലിയകണ്ടം ആപ്കോസ് പ്രസിഡന്റ് ഷാജി വർഗീസ്, സെക്രട്ടറി എൻ.ബി. ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.
ട്രീപ്ലാൻന്റേഷൻ
കാന്പയിൻ
രാജകുമാരി: ശാന്തന്‍പാറ ഐസി എആർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പോഷണ അഭിയാൻ ട്രീ പ്ലാന്റേഷൻ ക്യാന്പയിൻ നടത്തി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ആർ. ജയൻ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. ആർ. മാരിമുത്തു, രജീഷ് വർഗീസ്, മഞ്ജു ജിൻസി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
തൊഴിൽ ദിനാചരണം
രാജാക്കാട്: അഖില കേരള വിശ്വകർമ മഹാസഭ രാജാക്കാട് ശാഖാകമ്മിറ്റിയുടെ നേതൃത്വത്തിൽ ശാഖ ഓഫിസിൽ വിശ്വകർമ തൊഴിൽ ദിനാചരണം നടത്തി. രാജാക്കാട് യൂണിയൻ പ്രസിഡന്റ് പി.കെ. മോഹനൻ പതാക ഉയർത്തി. ശാഖാ പ്രസിഡന്റ് ഇ .ആർ. രാജേഷ്, വൈസ് പ്രസിഡന്റ് കെ.ജി. ജയദേവൻ, സെക്രട്ടറി ഡി. രവീന്ദ്രൻ, ബോർഡ് മെന്പർ എൻ.പി. തങ്കപ്പൻ, സംസ്ഥാന മഹിള വൈസ് പ്രസിഡന്റ് സുമ തങ്കപ്പൻ, വി.കെ. മോഹനൻ, അനൂപ്, സുമ രങ്കൻ എന്നിവർ പ്രസംഗിച്ചു.