ബാ​ലി​ക​യുടെ കൊ​ല​പാതകം: ഇ​ന്ന് കു​റ്റ​പ​ത്രം ന​ൽ​കും
Sunday, September 19, 2021 10:17 PM IST
കു​മ​ളി: വ​ണ്ടി​പ്പെ​രി​യാ​റി​ൽ അ​ഞ്ച​ര വ​യ​സു​കാ​രി കൊ​ല​ചെ​യ്യ​പ്പെ​ട്ട കേ​സി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് ഇ​ന്ന് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ (പോ​ക്സോ കോ​ട​തി) കു​റ്റ​പ​ത്രം ന​ൽ​കും. ജൂ​ണ്‍ 30ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് ജൂ​ലൈ നാ​ലി​നാ​ണ്. ഇ​ന്ന് 75 ദി​വ​സ​മാ​കു​ന്പോ​ഴാ​ണ് കു​റ്റ​പ​ത്രം കോ​ട​തി​യി​ലെ​ത്തു​ന്ന​ത്.
ഏ​റെ പ്ര​മാ​ദ​മാ​യ കേ​സി​ൽ, സ​ർ​ക്കാ​ർ സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി അ​ഡ്വ. സു​നി​ൽ​കു​മാ​റി​നെ നി​യ​മി​ച്ചി​രു​ന്നു. വ​ണ്ടി​പ്പെ​രി​യാ​റി​ന് സ​മീ​പം ചു​ര​ക്കു​ളം തേ​യി​ല എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന അ​ഞ്ച​ര വ​യ​സു​കാ​രി​യോ​ണ് അ​യ​ൽ​വാ​സി അ​ർ​ജു​ൻ - 22 ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.
ല​യ​ത്തി​ന്‍റെ തൊ​ട്ട​ടു​ത്ത മു​റി​ക​ളി​ലാ​യി താ​മ​സി​ച്ചി​രു​ന്ന​വ​രാ​ണ് കൊ​ല​ചെ​യ്യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ​യും പ്ര​തി​യു​ടെ​യും കു​ടും​ബ​ങ്ങ​ൾ. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ നി​ത്യ സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്ന പ്ര​തി പെ​ണ്‍​കു​ട്ടി​യെ മി​ഠാ​യി ന​ൽ​കി നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്നെ​ന്നും പ്ര​കൃ​തി വി​രു​ദ്ധ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കി​യെ​ന്നും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. ബോ​ധം ന​ഷ്ട​പ്പെ​ട്ട കു​ട്ടി​യെ വീ​ടി​നു​ള്ളി​ൽ കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു.
ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​ത്ത കേ​സി​ൽ ഫൊ​റ​ൻ​സി​ക്, സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളും പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലെ വി​വ​ര​ങ്ങ​ളും പ്ര​ധാ​ന തെ​ളി​വു​ക​ളാ​കും. മൊ​ബൈ​ൽ ഫോ​ണി​ലെ ചി​ത്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ പ്ര​തി ന​ശി​പ്പി​ച്ചി​രു​ന്ന​ത് പോ​ലീ​സ് വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. തൊ​ടു​പു​ഴ മു​ട്ടം ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ് പ്ര​തി.
ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ക​റു​പ്പ​സ്വാ​മി, ഡി​വൈ​എ​സ്പി സി.​ജി. സ​ന​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വ​ണ്ടി​പ്പെ​രി​യാ​ർ സി​ഐ ടി.​ഡി. സു​നി​ൽ​കു​മാ​ർ, എ​സ്ഐ ജ​മാ​ലു​ദ്ദീ​ൻ, എ​എ​സ്ഐ സു​നി​ൽ​കു​മാ​ർ, പോ​ലീ​സു​കാ​രാ​യ ഷാ, ​ഷി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് പ്ര​തി​യെ ക​ണ്ടെ​ത്തി കു​റ്റ​പ​ത്രം ത​യ്യാ​റാ​ക്കി​യ​ത്.