സൂ​ച​നാസ​മ​രം ന​ട​ത്തി
Sunday, September 19, 2021 10:17 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: എം​എം ജെ ​പ്ലാ​ന്‍റേ​ഷ​ൻ ചു​ര​ക്കു​ളം എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​ന്പള​വും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ച്ച്ആ​ർപിഇ യൂ​ണി​യ​ൻ സൂ​ച​നാസ​മ​രം ന​ട​ത്തി.
തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ല​യ​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ക​യോ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക ചെ​യ്തി​ട്ടി​ല്ലെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
ചു​ര​ക്കു​ളം എ​സ്റ്റേ​റ്റി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ടൗ​ണ്‍ വ​ഴി ബ​സ് സ്റ്റാ​ൻ​ഡ് ചു​റ്റി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. സ​മ​രം ഐ​എ​ൻ​ടി​യു​സി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി. ​കെ. രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​ടി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ വി. ​ജി. ദി​ലീ​പ്, നി​ർ​മ്മ​ല മ​ണി​മാ​ര​ൻ, ജോ​ണ്‍​സ​ണ്‍ മു​ങ്കാ​ലാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൈ​യേ​റ്റ​ം
ഒ​ഴി​പ്പി​ച്ചു

മ​റ​യൂ​ർ: ബാ​ബു​ന​ഗ​റി​ലെ ഹൗ​സി​ങ് ബോ​ർ​ഡി​ന്‍റെ സ്ഥ​ലം കൈ​യേ​റി കൃ​ഷി ചെ​യ്ത​ത​തും സ്ഥ​ല​ത്ത് നി​ർ​മി​ച്ച ഷെ​ഡും ഒ​ഴി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രാ​ണ് കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച​ത്. ബാ​ബു ന​ഗ​റി​ലെ 50 വീ​ട് ഭാ​ഗ​ത്ത് 12 സെ​ന്‍റ് സ്ഥ​ല​മാ​ണ് ഒ​ഴി​പ്പി​ച്ച​ത്. നി​ർ​മാ​ണ​ത്തി​ലി​രു​ന്ന ഷെ​ഡും പൊ​ളി​ച്ചു​മാ​റ്റി.