ത​ക​രാ​റി​ലാ​യ കു​ടി​വെ​ള്ള സം​വി​ധാ​നം മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​വ​ർ​ത്ത​നക്ഷ​മ​മാ​ക്കി
Sunday, September 19, 2021 10:17 PM IST
ക​ട്ട​പ്പ​ന: കു​ടി​വെ​ള്ള വി​ത​ര​ണ സം​വി​ധാ​നം ത​ക​രാ​റി​ലാ​യി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ​ക​രം സം​വി​ധാ​നം ഒ​രു​ക്കി കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​സ്ഥാ​പി​ച്ചു.
ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ന​ട​ത്തി കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​സ്ഥാ​പി​ച്ച​ത്. ഇ​ര​ട്ട​യാ​ർ കു​രി​ശു​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണ സം​വി​ധാ​ന​മാ​യി​രു​ന്നു ത​ക​രാ​റി​ലാ​യ​ത.് ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ൻ​പ​താം വാ​ർ​ഡ് കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണി​ത്. 13 വ​ർ​ഷം മു​ൻ​പ് ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ൽ​നി​ന്നാ​ണ് 34 കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ളം സം​ഭ​രി​ക്കു​ന്ന​ത്. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി നേ​രി​ടു​ന്ന പ്ര​ദേ​ശം കൂ​ടി​യാ​ണ് ഇ​വി​ടം. ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ളം പ​ന്പ് ചെ​യ്യു​ന്ന മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യ​തോ​ടെ​യാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്‌​സ​പ്പെ​ട്ട​ത്.
പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽന​ട​ത്തി പു​തി​യ മോ​ട്ടോ​ർ വാ​ങ്ങി സ്ഥാ​പി​ച്ച കു​ടി​വെ​ള്ള വി​ത​ര​ണം മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പു​ന​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.