ഇ​ര​ട്ട​യാ​ർ സ​ർ​വീ​സ് ബാ​ങ്കി​ൽ വാ​യ്പാവി​ത​ര​ണം
Sunday, September 19, 2021 10:17 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ​യി​ലെ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് ഓ​ണ്‍ ലൈ​ൻ പ​ഠ​ന​ത്തി​നും മ​റ്റു​മാ​യി ലാ​പ് ടോ​പ് വാ​ങ്ങു​ന്ന​തി​നാ​യു​ള്ള വാ​യ്പ വി​ത​ര​ണം​ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റും ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ജി​ൻ​സ​ണ്‍ വ​ർ​ക്കി വാ​യ്പ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​ക്കാ​ണ് വാ​യ്പ ന​ൽ​കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു കു​ടും​ബ​ശ്രീ​ക​ളി​ലെ 27 പേ​ർ​ക്കാ​ണ് വാ​യ്പ ന​ൽ​കി​യ​ത്.
ബാ​ങ്ക് കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു ച​ട​ങ്ങ്. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് നെ​ല്ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ടി.​കെ. അ​പ്പു​ക്കു​ട്ട​ൻ, ജി. ​സ​ത്യ​ൻ, പ്രി​ൻ​സ് ജോ​ണ്‍, കെ.​എ. സോ​ണി, കു​ഞ്ഞു​മോ​ൾ മാ​ത്യു, സ​ന്ധു ജോ​സ്, ബാ​ങ്ക് സെ​ക്ര​ട്ടി ഉ​ല്ലാ​സ് സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.