സം​ര​ഭ​ക​ത്വ ബോ​ധ​വ​ത്ക​ര​ണ വെ​ബി​നാ​ർ ന​ട​ത്തി
Sunday, September 19, 2021 9:50 PM IST
തൊ​ടു​പു​ഴ: താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സി​ന്‍റെ​യും തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റു​കി​ട വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ന​വ സം​ര​ഭ​ക​ർ​ക്കാ​യി സം​ര​ഭ​ക​ത്വ ബോ​ധ​വ​ത്ക​ര​ണ വെ​ബി​നാ​ർ ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ട്രീ​സ ജോ​സ് കാ​വാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ.​ഷെ​റി​ൻ സാം ​ജോ​സ് , എ​ബി വ​ർ​ഗീ​സ്, എം.​എ​ൻ.​ ഷം​സി​യ, ജി.​ രേ​ഷ്മ എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ന്ദു ഷാ​ജി, നീ​തു​മോ​ൾ ഫ്രാ​ൻ​സി​സ്, ജ​ന​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ജെ​സി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജന്മദി​നാ​ഘോ​ഷം ന​ട​ത്തി

വ​ണ്ണ​പ്പു​റം: മു​ൻ മ​ന്ത്രി​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ടി.​എം.​ ജേ​ക്ക​ബി​ന്‍റെ 71-ാം ജന്മദി​നാ​ഘോ​ഷം ന​ട​ത്തി. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഭാ​സ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-ജേ​ക്ക​ബ് വ​ണ്ണ​പ്പു​റം മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ തോ​മ​സ് വ​ണ്ടാ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ടി.​ജോ​ണി, ഇ​ല്ല്യാ​സ് പ​ഴേ​രി​യി​ൽ, സ​ജി ക​ണ്ണം​പു​ഴ, അ​നി​ൽ പ​യ്യാ​നി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.