നി​ർ​മാ​ണ നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണം
Sunday, September 19, 2021 9:50 PM IST
തൊ​ടു​പു​ഴ: നി​ർ​മാ​ണ നി​രോ​ധ​നം പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം ആ​വ​ശ്യ​പ്പെ​ട്ടു. ചെ​റു​കി​ട ക​ച്ച​വ​ട​ത്തി​നാ​യി നി​ർ​മി​ച്ച 500 ച​തു​ര​ശ്ര​യ​ടി​യി​ൽ താ​ഴെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന​തി​നും പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
ഉ​ടു​ന്പ​ന്നൂ​രി​ൽ ന​ട​ന്ന യോ​ഗം ക​ർ​ഷ​ക​യൂ​ണി​യ​ൻ-​എം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി വാ​ളി​യം​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ബോ​യി​ച്ച​ൻ വ​ട​ക്ക​ൻ, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി​സ് വ​രി​ക്ക​മാ​ക്ക​ൽ, ലം​ബൈ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ന​ഗ​ര​സ​ഭ ഭ​ര​ണ​ത്തി​നെ​തി​രേ യു​ഡി​എ​ഫ്

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ ഭ​ര​ണ​ത്തി​നെ​തി​രേ യു​ഡി​എ​ഫ് പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​ മാ​ത്യു അ​റി​യി​ച്ചു. മു​നി​സി​പ്പ​ൽ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ.​ ദീ​പ​ക് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​സ​ഫ് ജോ​ണ്‍, പി.​എം. അ​ബ്ബാ​സ്, ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ്, എം.​എ. ക​രിം, സി.​കെ. ജാ​ഫ​ർ, കെ.​ജി. സ​ജി​മോ​ൻ, സ​ഫി​യ ജ​ബ്ബാ​ർ,സ​നു കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ യു​ഡി​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.