സം​ര​ക്ഷ​ണഭി​ത്തി ത​ക​ർ​ന്നു
Sunday, September 19, 2021 9:50 PM IST
അ​റ​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാംവാ​ർ​ഡി​ലെ പ​തി​പ്പ​ള്ളി -തെ​ക്കും​ഭാ​ഗം റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്നു.
നി​ര​വ​ധി വീ​ടു​ക​ളു​ള്ള തെ​ക്കും​ഭാ​ഗം ഗ്രാ​മം ഇ​തോ​ടെ പു​റം ലോ​ക​വു​മാ​യു​ള്ള ബ​ന്ധം ഇ​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ടു.
അ​ടി​യ​ന്ത​ര​മാ​യി സം​ര​ക്ഷ​ണ​ഭി​ത്തി പു​ന​ർ​നി​ർ​മി​ച്ച് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

മ​ല​ങ്ക​ര ടൂ​റി​സം
ഹ​ബ്ബി​ലെ​ത്തു​ന്ന​വ​ർ
നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്നു

മു​ട്ടം: മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബി​ലേ​ക്ക് ജ​ന​ങ്ങ​ൾ എ​ത്തു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മ​ല​ങ്ക​ര ടൂ​റി​സം ഹ​ബ്ബ് ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ വി​വി​ധ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ജ​ന​ത്തെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് താ​ത്കാ​ലിക നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് അ​റി​യാ​ത്ത​വ​രാ​ണ് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.
പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ മ​ട​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ്.