ഇ​ന്പി​ച്ചി​ബാ​വ ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി
Sunday, September 19, 2021 9:48 PM IST
ഇ​ടു​ക്കി: ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വി​ധ​വ​ക​ൾ, വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ട്ട​വ​ർ, ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​ർ എ​ന്നി​വ​ർ​ക്ക് ഇ​ന്പി​ച്ചി​ബാ​വ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് ധ​ന​സ​ഹാ​യം ന​ൽ​കും.
ശ​രി​യാ​യ ജ​ന​ലു​ക​ൾ, വാ​തി​ലു​ക​ൾ, മേ​ൽ​ക്കൂ​ര, ഫ്ളോ​റിം​ഗ്, ഫി​നി​ഷിം​ഗ്, പ്ലം​ബിം​ഗ്, സാ​നി​ട്ടേ​ഷ​ൻ, ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ൻ എ​ന്നി​വ ഇ​ല്ലാ​ത്ത വീ​ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്. ഒ​രു വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് 50,000 രൂ​പ​യാ​ണ് ധ​ന​സ​ഹാ​യം. ഇ​ത് തി​രി​ച്ച​ട​യ്ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​ക​യു​ടെ സ്വ​ന്തം പ​ങ്കാ​ളി​യു​ടെ പേ​രി​ലു​ള്ള വീ​ടി​ന്‍റെ പ​ര​മാ​വ​ധി വി​സ്തീ​ർ​ണം 1200 ച​തു​ര​ശ്ര​യ​ടി ക​വി​യ​രു​ത്. ബി​പി​എ​ൽ കു​ടും​ബ​ത്തി​ന് മു​ൻ​ഗ​ണ​ന​യു​ണ്ട്. അ​പേ​ക്ഷ​ക​യ്ക്കോ അ​വ​രു​ടെ മ​ക്ക​ൾ​ക്കോ ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ, പെ​ണ്‍​കു​ട്ടി​ക​ൾ മാ​ത്ര​മു​ള്ള അ​പേ​ക്ഷ​ക തു​ട​ങ്ങി​യ​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും.
സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ഥി​രവ​രു​മാ​നം ല​ഭി​ക്കു​ന്ന മ​ക്ക​ളു​ള്ള വി​ധ​വ​ക​ൾ, സ​ർ​ക്കാ​രി​ൽ നി​ന്നോ സ​മാ​ന ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നോ ഇ​തി​നു​മു​ന്പ് 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഭ​വ​ന നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യം ല​ഭി​ച്ച​വ​ർ എ​ന്നി​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. വ​കു​പ്പും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​പേ​ക്ഷാ ഫാ​റം മു​ഖേ​ന​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ക​ര​മ​ട​ച്ച ര​സീ​തി​ന്‍റെ പ​ക​ർ​പ്പ്, റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സ്ഥി​ര​താ​മ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ രേ​ഖ​ക​ൾ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.
പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും രേ​ഖ​ക​ളും സ​ഹി​തം ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലെ ന്യൂ​ന​പ​ക്ഷ ക്ഷേ​മ സെ​ക്ഷ​നി​ൽ നേ​രി​ട്ടോ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ജ​ന​റ​ൽ), ജി​ല്ലാ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ സെ​ക്ഷ​ൻ, ജി​ല്ലാ ക​ള​ക്ട​റേ​റ്റ് എ​ന്ന വി​ലാ​സ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ത​പാ​ൽ മു​ഖാ​ന്തി​ര​മോ അ​പേ​ക്ഷി​ക്കാം. പു​തു​ക്കി​യ അ​പേ​ക്ഷാ​ഫോ​റം www.minortiywelfare.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും ല​ഭി​ക്കും. ഈ ​മാ​സം 30 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.