സൈ​ക്കി​ൾ ച​വി​ട്ടാം സ​മ്മാ​നം നേ​ടാം
Sunday, September 19, 2021 9:48 PM IST
തൊ​ടു​പു​ഴ: മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പ​ക​രം ചെ​റു യാ​ത്ര​ക​ൾ​ക്ക് പ്ര​ക്യ​തി സം​ര​ക്ഷ​ണ - സോ​ഷ്യ​ൽ ഡി​സ്റ്റ​ൻ​സിം​ഗ് വാ​ഹ​ന​മാ​യ സൈ​ക്കി​ൾ ഉ​പ​യോ​ഗി​ക്കാം എ​ന്ന സ​ന്ദേ​ശ​വു​മാ​യി പെ​ഡ​ൽ ഫോ​ഴ്സ് കൊ​ച്ചി, ഡി​ടി​പി​സി, കെഎഫ്ഡി​സി, കൊ​ന്പ​ൻ സൈ​ക്കി​ൾ​സ് ഇ​ന്ത്യ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​ക്ടോ​ബ​ർ ഏ​ഴി​ന് തൊ​ടു​പു​ഴ ടൗ​ണി​ൽ സേ​വ് പ്ലാ​ന​റ്റ് സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തും.
കോ​വി​ഡ് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ച്ച് ന​ട​ത്തു​ന്ന അ​ഞ്ച് കി​ലോ​മീ​റ്റ​ർ യാ​ത്ര​യി​ൽ 15 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ടീ ​ഷ​ർ​ട്ട്, ഭ​ക്ഷ​ണം, പി​എ​ഫ്കെ പ്രി​വി​ലേ​ജ് കൂ​പ്പ​ണു​ക​ൾ എ​ന്നി​വ ല​ഭി​ക്കും.
കൂ​ടാ​തെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​ന​മാ​യി സൈ​ക്കി​ളും ല​ഭി​ക്കു​ം ആ​ദ്യം പേ​ര് ന​ൽ​കു​ന്ന 20 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം .www.pedalforce.org എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫോ​ണ്‍. 98475 33898.