ചി​ന്ന​പ്പ​ദാ​സി​ന് കൈ​ത്താ​ങ്ങാ​യി ദി​യയു​ടെ ന​ന്മക്കുടു​ക്ക
Sunday, September 19, 2021 9:48 PM IST
തൊ​ടു​പു​ഴ: നാ​ലു​വ​യ​സു​കാ​രി ദി​യ ഫാ​ത്തി​മ​യ്ക്ക് ചി​ന്ന​പ്പ​ദാ​സെ​ന്ന പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​രെ​ന്ന് അ​റി​യി​ല്ല. എ​ന്നാ​ൽ അ​ച്ഛ​ൻ മാ​ഹി​ൻ പ​റ​ഞ്ഞ് ചി​ന്ന​പ്പ​ദാ​സി​ന് എ​ന്തോ അ​സു​ഖ​മാ​ണെ​ന്ന് ദി​യ​യ്ക്ക് മ​ന​സി​ലാ​യി.
ഇ​തോ​ടെ ഒ​രു വ​ർ​ഷ​മാ​യി കു​ടു​ക്ക​യി​ൽ സ​ന്പാ​ദി​ച്ചു വ​ന്നി​രു​ന്ന പ​ണം ത​ന്‍റെ നാ​ലാം ജ​ൻ​മ​ദി​ന​ത്തി​ൽ ചി​ന്ന​പ്പ​ദാ​സി​ന്‍റെ ചി​കി​ൽ​സ​ച്ചെ​ല​വി​നു ന​ൽ​കി​യാ​ണ് ദി​യ​ഫാ​ത്തി​മ മാ​തൃ​ക​യാ​യ​ത്. ഡോ. ​എ​പി​ജെ അ​ബ്ദു​ൾ ക​ലാം ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് ചി​ന്ന​പ്പ​ദാ​സ്.
ഇ​രു​പ​തു വ​ർ​ഷം മു​ൻ​പ് കേ​ര​ള​ത്തി​ലെ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​ടെ മ​ക​നാ​യ ചി​ന്ന​പ്പ​ദാ​സി​ന് വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​മാ​ണ്.
വൃ​ക്ക മാ​റ്റിവ​യ്ക്ക​ൽ മാ​ത്ര​മാ​ണ് രോ​ഗ​ത്തി​ൽനി​ന്നും മോ​ച​നം നേ​ടാ​നു​ള്ള ഏ​ക മാ​ർ​ഗം. ഇ​തി​നാ​യു​ള്ള പ​ണം സ്വ​രൂ​പി​ക്ക​ലും മ​റ്റും വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ശ്രീ​ല​ക്ഷ്മി സു​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രി​ക​യാ​ണ്.
ഇ​തി​നി​ടെ​യാ​ണ് കൗ​ണ്‍​സി​ല​ർ തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല​യി​ൽ ബേ​ക്ക​റി ന​ട​ത്തു​ന്ന മാ​ഹി​നോ​ട് ഇ​തേ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. കു​ടു​ക്ക​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പ​ണം ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ത്തി​ന് ന​ൽ​കാ​ൻ മ​ക​ൾ ത​യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ ശ്രീ​ല​ക്ഷ്മി​ക്ക് ദി​യ ഫാ​ത്തി​മ അ​തീ​വ സ​ന്തോ​ഷ​ത്തോ​ടെ കു​ടു​ക്ക കൈ​മാ​റു​ക​യാ​യി​രു​ന്നു. കൗ​ണ്‍​സി​ല​ർ അ​ന്നു ത​ന്നെ കു​ടു​ക്ക​യി​ലെ പ​ണം ചി​ന്ന​പ്പ​ദാ​സി​ന്‍റെ അ​മ്മ​യ്ക്ക് കൈ​മാ​റി.
ശ്രീ​ല​ക്ഷ്മി സ​മൂ​ഹമാ​ധ്യ​മ​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ച​തോ​ടെ ദി​യ​ഫാ​ത്തി​മ​യ്ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്. തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ൽ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി​യാ​ണ് ദി​യ​ഫാ​ത്തി​മ. അ​ൻ​സ​ൽ​ന​യാ​ണ് അ​മ്മ.