ജ​വ​ഹ​ർ ശ്രേ​ഷ്ഠ വി​ദ്യാ​ല​യ പു​ര​സ്കാ​രം
Sunday, September 19, 2021 9:48 PM IST
തൊ​ടു​പു​ഴ: ഗ​വ. സ്കൂ​ൾ ടീ​ച്ചേ​ഴ്സ് വെ​ൽ​ഫ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ​വ. സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കാ​യി ക​ഥ, ക​വി​ത, ലേ​ഖ​നം, ചി​ത്ര​ര​ച​ന, കാ​ർ​ട്ടൂ​ണ്‍ എ​ന്നീ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ത്തും.
മി​ക​ച്ച സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജ​വ​ഹ​ർ ശ്രേ​ഷ്ഠ വി​ദ്യാ​ല​യ പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ദ്യാ​ല​യ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടും ഫോ​ട്ടോ​യും അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.​മി​ക​ച്ച ഗ​വ.​ അ​ധ്യാ​പ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ജ​വ​ഹ​ർ അ​ധ്യാ​പ​ക അ​വാ​ർ​ഡി​നും അ​പേ​ക്ഷി​ക്കാം.
വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പി​ടി​എ, സ്റ്റാ​ഫ് കൗ​ണ്‍​സി​ൽ എ​ന്നി​വ​ർ​ക്ക് നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യാം. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ഫോ​ട്ടോ​യും അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​ക​ളും ര​ച​ന​ക​ളും 30ന​കം 9497788639 എ​ന്ന വാ​ട്സ്ആ​പ് ന​ന്പ​റി​ലോ സെ​ക്ര​ട്ട​റി, ജി​എ​സ്ടി​ഡ​ബ്ലി​യു​ഒ, കു​ട്ട​പ്പാ​സ് ബി​ൽ​ഡിം​ഗ്, തൊ​ടു​പു​ഴ - 685 584 എ​ന്ന വി​ലാ​സ​ത്തി​ലോ അ​യ​യ്ക്ക​ണം.