തൊടുപുഴ: കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രസക്തി മുന്പെങ്ങുമില്ലാത്തവിധം വർധിച്ചുവരുന്നു എന്നുള്ളതാണ് കേരളത്തിലെ ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ തെളിയിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
തൊടുപുഴ മുതലക്കോടം മേഖലയിൽ നിന്നും കേരള കോണ്‍ഗ്രസ് എമ്മിൽ ചേർന്ന് ജോസഫ് വിഭാഗം നേതാക്കളായ റോയി ലുക്ക് പുത്തൻകളത്തിൽ, മുൻ കൗണ്‍സിലർ ഷാജുപോൾ പള്ളത്ത് എന്നിവരുൾപ്പടെ 59 പ്രവർത്തകർക്ക് പാർട്ടി മെംബർഷിപ്പ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
പിളർപ്പുകളും പ്രതിസന്ധികളും പാർട്ടിക്ക് കൂടുതൽ കരുത്ത് പകരുകയാണുണ്ടായത്. ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വം അംഗീകരിക്കുകയും ഇടതു മുന്നണിയുടെ പൊതു താത്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്ന ആർക്കും പാർട്ടിയിലേക്ക് കടന്നു വരാമെന്നും മന്ത്രി പറഞ്ഞു. തൊടുപുഴ ഈസ്റ്റ് മുനിസിപ്പൽ മണ്ഡലം പ്രസിഡന്റ് ജോയി പാറത്തല യോഗത്തിൽ അധ്യക്ഷത വഹിച്ചു.
മുതിർന്ന പ്രവർത്തകനായ പാപ്പച്ചൻ ആക്കപ്പടിക്കലിനെ മന്ത്രി ആദരിച്ചു. ഉന്നതാധികാര സമിതി അംഗം പ്രഫ കെ.ഐ. ആന്റണി, നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ബെന്നി പ്ലാക്കൂട്ടം, അഡ്വ ബിനു തോട്ടുങ്കൽ, സണ്ണി പിണക്കാട്ട്, മാത്യു പൊട്ടംപ്ലാക്കൽ, ലിപ്സണ്‍ കൊന്നയ്ക്കൽ, ജോസ് ആക്കപ്പടി, മുനിസിപ്പൽ കൗണ്‍സിലർമാരായ ജെസി ആന്റണി, ഷീൻ വർഗീസ്, ബേബി ഓണാട്ട്, റോയിസണ്‍ കുഴിഞ്ഞാലിൽ, ജെഫിൻ കൊടുവേലിൽ തുടങ്ങിയർ പ്രസംഗിച്ചു.