ആ​ന്പ​ൽ ജോ​ർ​ജ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ ചേ​ർ​ന്നു
Sunday, September 19, 2021 9:48 PM IST
തൊ​ടു​പു​ഴ: മു​ൻ കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വം​ഗ​വും ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വു​മാ​യ ആ​ന്പ​ൽ ജോ​ർ​ജ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ ചേ​ർ​ന്നു. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി​യി​ൽ നി​ന്നും മെം​ബ​ർ​ഷി​പ്പ് സ്വീ​ക​രി​ച്ചു.

യു​ഡി​എ​ഫി​ന്‍റെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്-എ​മ്മി​നെ മു​ന്ന​ണി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ ന​ട​പ​ടി കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രാ​ജ​യ​വും കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യ​ത്തു​ട​ക്ക​വു​മാ​യെ​ന്ന് പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച് ആ​ന്പ​ൽ ജോ​ർ​ജ് പ​റ​ഞ്ഞു. ക​ഴി​വു​റ്റ​വ​രെ​യും ജ​നാ​ധി​പ​ത്യ പു​രോ​ഗ​മ​ന ആ​ദ​ർ​ശ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും അം​ഗീ​ക​രി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സെ​ന്ന് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.