കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ പു​തു​ച​ല​നം സൃ​ഷ്ടി​ച്ച് കാ​ർ​ഷി​ക ഓ​ണ്‍​ലൈ​ൻ വി​പ​ണി​ക​ൾ
Sunday, September 19, 2021 9:48 PM IST
തൊ​ടു​പു​ഴ: കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് പു​ത്ത​ൻ പ്ര​തീ​ക്ഷ പ​ക​ർ​ന്ന് ഓ​ണ്‍​ലൈ​ൻ വി​പ​ണി കു​തി​ക്കു​ന്നു. ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​നും വാ​ങ്ങാ​നും ക​ഴി​യു​മെ​ന്ന​തി​നാ​ൽ ഈ ​രം​ഗ​ത്ത് പു​തി​യ ഉ​ണ​ർ​വാ​ണ് സ​മീ​പ​നാ​ളി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
ചെ​റി​യ ഉ​ത്പ​ന്നം മു​ത​ൽ വ​ൻ​കി​ട ഉ​ത്പ​ന്ന​ങ്ങ​ൾ​വ​രെ വി​റ്റ​ഴി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ ഓ​ണ്‍​ലൈ​ൻ വി​പ​ണി​യു​ടെ സാ​ധ്യ​ത അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ്. തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ മാ​ത്രം 25-ഓ​ളം കാ​ർ​ഷി​ക ഓ​ണ്‍​ലൈ​ൻ വി​പ​ണി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
കൃ​ഷി​ഭ​വ​നു​ക​ൾ, കാ​ർ​ഷി​ക സൊ​സൈ​റ്റി​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, പ്രാ​ദേ​ശി​ക ക്ല​ബു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ കീ​ഴി​ൽ നി​ര​വ​ധി ഓ​ണ്‍​ലൈ​ൻ വി​പ​ണി​ക​ൾ സ​ജീ​വ​മാ​ണ്. പ​ക്ഷി​മൃ​ഗാ​ദി​ക​ൾ, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, വി​ത്തു​ക​ൾ, ധാ​ന്യ​ങ്ങ​ൾ, വീ​ട്ടി​ൽ പാ​കം​ചെ​യ്യു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, ത​ടി​ക​ൾ, പ​ഴ​യ​തും പു​തി​യ​തു​മാ​യ കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ ഉ​ത്പ​ന്ന​ങ്ങ​ളും വി​ൽ​ക്കാ​നും വാ​ങ്ങാ​നും ക​ഴി​യു​മെ​ന്ന​താ​ണ് ഓ​ണ്‍​ലൈ​ൻ വി​പ​ണി​യു​ടെ മെ​ച്ചം. വി​ൽ​ക്കാ​നു​ള്ള​വ​യു​ടെ ഫോ​ട്ടോ​യും വീ​ഡി​യോ​യും ക​ണ്ട് ഗു​ണ​നി​ല​വാ​രം മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന​തും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​ണ്.
ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ ദി​വ​സ​ങ്ങ​ളോ ആ​ഴ്ച​ക​ളോ കാ​ത്തി​രി​ക്കാ​തെ വ​ള​രെ വേ​ഗ​ത്തി​ൽ വി​ൽ​പ​ന ന​ട​ത്താ​നാ​കു​മെ​ന്ന​തും കൂ​ടു​ത​ൽ ദൂ​രം യാ​ത്ര​ചെ​യ്യേ​ണ്ടി​വ​രു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന സാ​ന്പ​ത്തി​ക ന​ഷ്ടം ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന​തും ക​ർ​ഷ​ക​ർ​ക്ക് നേ​ട്ട​മാ​ണ്. ഇ​തി​നു പു​റ​മെ ഇ​ട​നി​ല​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ മെ​ച്ച​പ്പെ​ട്ട വി​ല​യും ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കും. പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും മോ​ഹ​വി​ല വ​രെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്ര​യി​ക്കാ​മെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ​പ്പേ​രെ ഇ​തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.
തൊ​ടു​പു​ഴ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ ഓ​ണ്‍​ലൈ​ൻ വി​പ​ണി​യി​ൽ 50,000 പേ​ർ​വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് കാ​ല​യ​ള​വി​ലാ​ണ് കാ​ർ​ഷി​ക ഓ​ണ്‍​ലൈ​ൻ വി​പ​ണി​ക​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​യ​ത്.