തൊടുപുഴ: ജില്ലയിലെ 34 തദ്ദേശസ്ഥാപന വാർഡുകളിൽ കർശന ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 31 പഞ്ചായത്ത് വാർഡുകളിലും കട്ടപ്പന നഗരസഭയിലെ മൂന്ന് വാർഡുകളിലുമാണ് നിയന്ത്രണം.
കഴിഞ്ഞ ഒരാഴ്ചയിലെ വീക്ക്ലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ല്യുഐപിആർ) നിരക്ക് പത്തിൽ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളിലാണ് നിയന്ത്രണങ്ങൾ. ഇതുവരെ ഇത് എട്ട് ശതമാനമായിരുന്നു. ഇന്നലെ മുതൽ നിലവിൽ വന്ന ഈ നിയന്ത്രണങ്ങൾ 25 വരെ തുടരും.
ഡബ്ല്യുഐപിആർ പത്തിന് മുകളിലുള്ള വാർഡുകളില്ലാത്ത തൊടുപുഴ നഗരസഭയിൽ നിയന്ത്രണമില്ല. പീരുമേട് പഞ്ചായത്തിലെ 14-ാം വാർഡിലാണ് ഏറ്റവുമുയർന്ന ഡബ്ല്യുഐപിആർ രേഖപ്പെടുത്തിയത്- 28.24. 1204 പേരുള്ള ഈ വാർഡിൽ 34 പേർക്കാണ് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
അടിമാലി- 2, 3, 4, 13, 18, 20. വെള്ളത്തൂവൽ- 15. മാങ്കുളം- 9, 10, 12. കാഞ്ചിയാർ- 07. വാഴത്തോപ്പ്- 11 . വാത്തിക്കുടി- 1, 2. പെരുവന്താനം- 13. പീരുമേട്- 14. വെള്ളിയാമറ്റം- 8. കോടിക്കുളം- 3. മണക്കാട്- 13. കുമാരമംഗലം- 3, ഇടവെട്ടി- 8, 12. അറക്കുളം- 1, 8, 11. രാജാക്കാട്- 10. നെടുങ്കണ്ടം- 13, 1., പാന്പാടുംപാറ- 11. രാജകുമാരി- 2, 13. നഗരസഭ കട്ടപ്പന- 12, 18, 32 എന്നിങ്ങനെയാണ് ജില്ലയിൽ ഓരോ പഞ്ചായത്തുകളിലും നിയന്ത്രണങ്ങളേർപ്പെടുത്തിയ വാർഡുകൾ.