മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന് പി​ന്തു​ണ​യു​മാ​യി ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Sunday, September 19, 2021 9:48 PM IST
തൊ​ടു​പു​ഴ: സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന അ​പ​ച​യ​ങ്ങ​ളെ​കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക്ക​രി​ക്കു​ന്ന​തി​ന് ആ​ർ​ജ​വ​ത്വം കാ​ണി​ച്ച പാ​ല രൂ​പ​ത ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​ത സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തി​യ​ടം, ട്ര​ഷ​റ​ർ ജോ​യി പോ​ൾ പീ​ച്ചാ​ട്ട്, ഗ്ലോ​ബ​ൽ സ​മി​തി സെ​ക്ര​ട്ട​റി ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ട്, അ​ഡ്വ. ഇ.​കെ.​ജോ​സ് ഇ​ല​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ മെ​ത്രാ​സ​ന മ​ന്ദി​ര​ത്തി​ലെ​ത്തി ബി​ഷ​പ്പി​നെ സ​ന്ദ​ർ​ശി​ച്ചു.

നാ​ർ​ക്കോ​ട്ടി​ക്ക് ജി​ഹാ​ദ്, ലൗ ​ജി​ഹാ​ദ് തു​ട​ങ്ങി​യ പ്ര​വ​ർ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള തീ​വ്ര​വാ​ദ സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ബി​ഷ​പ്പ് ഓ​ർ​മി​പ്പി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധി​കാ​രി​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.