ആ​തു​രശു​ശ്രൂ​ഷാ മേ​ഖ​ല വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ൽ: ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Friday, September 17, 2021 10:11 PM IST
തൊ​ടു​പു​ഴ: ആ​തു​ര ശു​ശ്രൂ​ഷാ മേ​ഖ​ല വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്.​ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ആ​രം​ഭി​ച്ച കേ​ന്ദ്രീ​കൃ​ത ഓ​ക്സി​ജ​ൻ വി​ത​ര​ണ ശൃം​ഖ​ല​യു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഇ​തോ​ടൊ​പ്പം സം​സ്ഥാ​ന​ത്തെ 158 ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ 16.69 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ന​ട​ത്തി​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. കോ​വി​ഡ്, സി​ക്ക, നി​പ തു​ട​ങ്ങി​യ​വ കേ​ര​ള​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ദ്ധ​തി​ക​ളെ​ല്ലാം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.
മ​റ്റ് മ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്താ​ലും അ​റു​പ​ത് ശ​ത​മാ​ന​ത്തി​ല​ധി​ക​വും ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ മൂ​ല​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ കു​റ​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നു മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും. ന്യൂ​മാ​ൻ കോ​ളേ​ജി​ൽ സം​ഘ​ടി​പ്പി​ച്ച പ്രാ​ദേ​ശി​ക ച​ട​ങ്ങി​ൽ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പു​തി​യ അ​ഡീ​ഷ​ണ​ൽ ബ്ലോ​ക്ക് നി​ർ​മി​ക്കാ​ൻ 18 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.
പ്ര​വേ​ശ​നക​വാ​ട​വും ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡും വീ​തി കൂ​ട്ടി നി​ർ​മി​ക്കേ​ണ്ട​തു​ണ്ട്. ഡ​യാ​ലി​സി​സ് സൗ​ക​ര്യം കൂ​ടു​ത​ൽ പേ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി നെ​ഫ്രോ​ള​ജി​സ്റ്റി​ന്‍റേത​ട​ക്ക​മു​ള്ള ത​സ്തി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​ഫ.​എം.​ജെ. ജേ​ക്ക​ബ്, ഇ​ന്ദു സു​ധാ​ക​ര​ൻ, ന​ഗ​ര​സ​ഭാകൗ​ണ്‍​സി​ല​ർ ശ്രീ​ല​ക്ഷ്മി സു​ദീ​പ്, എ​ൻ​എ​ച്ച്എം ജൂ​ണി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ജി​ജി മാ​ത്യു, ഡോ. ​സി.​ജെ. ​പ്രീ​തി, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ആ​ർ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​വും കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ഭാ​ഗ​മാ​യ ബ്രാ​ഹ്മി​ൻ​സ് ഗ്രൂ​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കേ​ന്ദ്രീ​കൃ​ത ഓ​ക്സി​ജ​ൻ വി​ത​ര​ണ ശൃം​ഖ​ല സ്ഥാ​പി​ച്ച​ത്.