വ​നി​താ പ​രാ​തി അ​ദാ​ല​ത്ത്
Wednesday, September 15, 2021 10:04 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ വ​നി​താ പ​രാ​തി അ​ദാ​ല​ത്ത് ന​ട​ത്തി. ദേ​വി​കു​ളം താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഏ​ഴു സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള മു​പ്പ​തോ​ളം കേ​സു​ക​ൾ അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ചു. മൂ​ന്നാ​റി​ലെ എ​ആ​ർ ക്യാ​ന്പി​നു സ​മീ​പ​ത്തു​ള്ള ജി​ല്ലാ പോ​ലീ​സ് പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്ന അ​ദാ​ല​ത്തു ന​ട​ന്ന​ത്. അ​ഡീ​ഷ​ണ​ൽ എ​സ്പി എം. ​സു​നി​ൽ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം​ന​ൽ​കി. മൂ​ന്നാ​ർ, മ​റ​യൂ​ർ, രാ​ജാ​ക്കാ​ട്, ദേ​വി​കു​ളം, ശാ​ന്ത​ന്പാ​റ, അ​ടി​മാ​ലി, വെ​ള്ള​ത്തൂ​വ​ൽ എ​ന്നീ സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന വ​നി​ത​ക​ളാ​ണ് അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വാ​ദം​കേ​ട്ട പ​രാ​തി​ക​ളി​ൽ ഏ​റെ​യും ഗാ​ർ​ഹി​ക​വും സ്ഥ​ല​ത്തി​ന്‍റെ അ​തി​ർ​ത്തി സം​ബ​ന്ധ​മാ​യ കേ​സു​ക​ളു​മാ​യി​രു​ന്നു. ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള​ള ഒ​രു കേ​സു​പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല.
വ​നി​താ പോ​ലീ​സു​കാ​ര​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സം​ഘ​ങ്ങ​ളാ​യാ​ണ് പ​രാ​തി​ക​ൾ കേ​ട്ട​ത്. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും അ​ദാ​ല​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്നു. മൂ​ന്നാ​ർ ഡി​വൈ​എ​സ്പി എം.​ആ​ർ. മ​നോ​ജ്, സി​ഐ മ​നേ​ഷ് എം. ​പൗ​ലോ​സ്, വ​നി​താ സെ​ൽ സി​ഐ ആ​ർ.​ജെ. ജോ​ഷി, വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്ഐ​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.