പി​എ​സ് സി ​ഓ​ഫീ​സി​നു​മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി
Wednesday, August 4, 2021 10:00 PM IST
ക​ട്ട​പ്പ​ന: പി​എ​സ് സി ​റാ​ങ്ക് ലി​സ്റ്റു​ക​ൾ റ​ദ്ദു​ചെ​യ്യ്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന പി​എ​സ് സി ​ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. 493 റാ​ങ്ക് ലി​സ്റ്റു​ക​ൾ റ​ദ്ദു​ചെ​യ്ത സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പി​എ​സ്. സി ​ഓ​ഫി​സു​ക​ൾ​ക്കു മു​ന്നി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ക​ട്ട​പ്പ​ന​യി​ൽ സ​മ​രം ന​ട​ത്തി​യ​ത്. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജോ മാ​ണി, കെ.​എ​സ്. അ​രു​ണ്‍, പി.​ജെ. ജോ​മോ​ൻ, മ​നോ​ജ് രാ​ജ​ൻ, കെ.​കെ. ര​തീ​ഷ്, കെ.​എ​സ്. സ​ജീ​വ്, ആ​ന​ന്ദ് തോ​മ​സ്, ജി​തി​ൻ ഉ​പ്പു​മാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്

ചെ​റു​തോ​ണി: ത​ങ്ക​മ​ണി സ​ഹ​ക​ര​ണ ആ​ശു​പ​ത്ര​യി​ൽ ഇ​ന്ന് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തു​മു​ത​ലാ​ണ് ക്യാ​ന്പ്. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ചാ​ർ​ജ് ഈ​ടാ​ക്കി​യാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. 500 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കും. ആ​ധാ​ർ​കാ​ർ​ഡു​മാ​യി നേ​രി​ട്ടെ​ത്തി വാ​ക്സി​നെ​ടു​ക്കാം. ശ​നി​യാ​ഴ്ച ബ​ഥേ​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും ഞാ​യ​റാ​ഴ്ച അ​ണ​ക്ക​ര സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് പാ​രി​ഷ് ഹാ​ളി​ലും വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ന​ട​ക്കും. ക​ട്ട​പ്പ​ന സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വാ​ക്സി​നേ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.