കു​മ​ളി - ഉ​പ്പു​ത​റ കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Tuesday, August 3, 2021 10:14 PM IST
ഉ​പ്പു​ത​റ: ഒ​രു​വ​ർ​ഷ​ത്തി​നു​ശേ​ഷം കു​മ​ളി - ഉ​പ്പു​ത​റ കെ ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് വീ​ണ്ടും ആ​രം​ഭി​ച്ചു. കു​മ​ളി - ആ​ന​വി​ലാ​സം - മേ​രി​കു​ളം - ഉ​പ്പു​ത​റ റൂ​ട്ടി​ലെ സ​ർ​വീ​സാ​ണ് ആ​രം​ഭി​ച്ച​ത്.
ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ മേ​രി​കു​ള​ത്തെ നി​ര​പ്പേ​ൽ​ക​ട പാ​ലം ത​ക​ർ​ന്ന​തോ​ടെ​യാ​ണ് സ​ർ​വീ​സ് നി​ർ​ത്തി​യ​ത്. ഏ​താ​നും മാ​സം​മു​ൻ​പ് പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ക​യും റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. കു​മ​ളി ഡി​പ്പോ​യി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി റൂ​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ച്ച​ത്.

താ​ക്കോ​ൽ
കൈ​മാ​റി

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ഡി. സ​ന്തോ​ഷ്, പ്രി​ൻ​സി​പ്പ​ൽ ഇ.​ആ​ർ. മി​നി, ഹെ​ഡ്മാ​സ്റ്റ​ർ എ​ൻ.​പി. ഹ​നീ​ഫ എ​ന്നി​വ​ർ​ചേ​ർ​ന്ന് താ​ക്കോ​ലും രേ​ഖ​ക​ളും വാ​പ്കോ​സ് എ​ൻ​ജി​നി​യ​ർ വി​ഷ്ണു​വി​ൽ​നി​ന്നും ഏ​റ്റു​വാ​ങ്ങി. പ്ല​സ് ടു ​സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ പി.​സി. പ​ത്മ​നാ​ഭ​ൻ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സി​ന്ധു ഗോ​പാ​ല​ൻ, കെ.​കെ. രാ​ജ​ൻ, വി.​കെ. ആ​റ്റ് ലി, ​മി​നി ബേ​ബി, ജി​തി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു