ദേ​ഹ​ത്തു പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ വീ​ട്ട​മ്മ മ​രി​ച്ചു
Wednesday, June 23, 2021 10:05 PM IST
രാ​ജ​കു​മാ​രി: ഭ​ർ​ത്താ​വ് മ​ദ്യ​പി​ച്ച​തി​നെ​തു​ട​ർ​ന്ന് ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ വീ​ട്ട​മ്മ മ​രി​ച്ചു. എ​സ്റ്റേ​റ്റ് പൂ​പ്പാ​റ കു​രി​ശ​ടി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന ആ​രോ​ഗ്യ​ദാ​സി​ന്‍റെ ഭാ​ര്യ പ​ഞ്ച​വ​ർ​ണം (35) ആ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.മ​ദ്യ​പി​ക്കു​ന്ന ശീ​ല​മു​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് ആ​രോ​ഗ്യ​ദാ​സ്.

ലോ​ക്്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ മ​ദ്യ​ശാ​ല​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നി​രു​ന്ന​തി​നാ​ൽ മ​ദ്യ​പി​ച്ചി​രു​ന്നി​ല്ല. 18-ന് ​ഇ​രു​വ​രും എ​സ്റ്റേ​റ്റി​ൽ ജോ​ലി​ക്ക് പോ​യി​രു​ന്നു. മ​ദ്യ ഷോ​പ്പ് തു​റ​ന്ന​തി​നാ​ൽ പ​ണി​ക​ഴി​ഞ്ഞ് എ​ത്തി​യ ഇ​യാ​ൾ സ​ർ​ക്കാ​ർ മ​ദ്യ​ഷാ​പ്പി​ൽ​നി​ന്നും മ​ദ്യം വാ​ങ്ങി​ക്ക​ഴി​ച്ച് വീ​ട്ടി​ലെ​ത്തി. ഇ​തി​നെ​തു​ട​ർ​ന്ന് പ​ഞ്ച​വ​ർ​ണ്ണം വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ഏ​ല​ത്തി​ന് മ​രു​ന്ന​ടി​ക്കു​ന്ന​തി​നു​ള്ള സ്പ്രെ​യ​റി​ൽ ഒ​ഴി​ക്കു​ന്ന​തി​നാ​യി വാ​ങ്ങി​വ​ച്ചി​രു​ന്ന പെ​ട്രോ​ൾ എ​ടു​ത്ത് ദേ​ഹ​ത്തൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. ബ​ഹ​ളം​കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ തീ​യ​ണ​ച്ച് ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.ദ​ന്പ​തി​ക​ൾ​ക്ക് ഒ​ൻ​പ​തും ഏ​ഴും വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്.