ല​ക്ഷ​ദ്വീ​പ്: രാ​ഷ്ട്ര​പ​തി​ക്ക് പ്ര​തി​ഷേ​ധ ക​ത്തു​ക​ൾ അ​യ​ച്ചു
Monday, June 14, 2021 9:53 PM IST
തൊ​ടു​പു​ഴ:​ ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളു​ടെ ക​രി​ദി​ന​ത്തി​നാ​ച​ര​ണ​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​റെ തി​രി​കെ വി​ളി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​സ്കാ​ര സാ​ഹി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റി​ന് 10000 ക​ത്തു​ക​ള​യ​ച്ചു.
സം​സ്കാ​ര സാ​ഹി​തി ഇ​ടു​ക്കി ജി​ല്ല പ്ര​സി​ഡ​ന്‍റ് നി​ഷ സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ​സ്.​അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളോ​ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ന​യം ദു​രൂ​ഹ​മാ​ണ്.​ അ​ഡ്മി​നി​സ്ട്രേ​റ്റ​റെ മു​ൻ​നി​ർ​ത്തി ന​ട​ത്തു​ന്ന സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​യ്ക്കെ​തി​രെ മ​തേ​ത​ര രാ​ജ്യ​ത്തെ ഭൂ​രി​പ​ക്ഷ ജ​ന​ത ബോ​ധ​വാ​ൻ​മാ​രാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യാ​യ ഐ​ഷ സു​ൽ​ത്താ​ന​യു​ടെ പേ​രി​ൽ രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തി​ലും യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​ജെ. പീ​റ്റ​ർ,എ​ൻ,. ര​വീ​ന്ദ്ര​ൻ , ക​ഐ​സ് യു ​പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് , കെ.​ജി.​സ​ജി​മോ​ൻ , ഒ.​എ​സ്.​സ​മ​ദ്. , സി​ജോ തൈ​ച്ചേ​രി, വി.​എ​സ്. ന​സീ​ർ തു​ട​ങ്ങി​യ​വ​ർ രാ​ഷ്ട്ര​പ​തി​ക്ക് ക​ത്തു​ക​ള​യ​ച്ച് പ്ര​തി​ക്ഷേ​ധം അ​റി​യി​ച്ചു.