വെ​ന്‍റി​ലേ​റ്റ​ർ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും
Sunday, June 13, 2021 10:05 PM IST
ക​ട്ട​പ്പ​ന: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ക​ട്ട​പ്പ​ന യൂ​ണി​റ്റും ഐഎംഎ ​നെ​ടു​ന്പാ​ശ്ശേ​രി എ​ൻആ​ർഐ ​യൂ​ണി​റ്റും ചേ​ർ​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് വെ​ന്‍റി​ലേ​റ്റ​ർ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കും.
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്ന് ​ഉ​ച്ച​ക്ക് 1.30 ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​അ​ബ്ദു​ൾ റ​ഷി​ദ്, മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങും.
ച​ട​ങ്ങി​ൽ ഐഎം എ ​നെ​ടു​ന്പാ​ശ്ശേ​രി എ​ൻആ​ർഐ ​യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​നി​ജി​ൽ കു​ര്യാ​ക്കോ​സ്, ഡോ. ​മു​ഹ​മ്മ​ദ് മു​സ്ത്ഥ, ഡോ. ​ജോ​ർ​ജ് ജോ​ണ്‍, ഐ ​എംഎ ​ക​ട്ട​പ്പ​ന യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡോ. ​അ​നി​ൽ പ്ര​ദീ​പ് കെ, ​സെ​ക്ര​ട്ട​റി ഡോ. ​വ​രു​ണ്‍ ജോ​സ്, സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം ഡോ. ​ജോ​ളി വ​ർ​ഗീ​സ്, തി​രു​വ​ന​ന്ത​പു​രം ഐഎംഎ ​അം​ഗം ഡോ. ​എ​സ്. അ​ൻ​സാ​ർ എ​ന്നി​വ​ർ നേ​തൃ​ം ന​ൽ​കും.