കു​ള​വും തോ​ടും സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റി​യതാ​യി പ​രാ​തി
Friday, June 4, 2021 9:58 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​ന്നാ​ങ്കാ​ണി​യി​ൽ പൊ​തു​കു​ള​വും തോ​ടും സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റി​യ​താ​യി പ​രാ​തി. കൈ​യേ​റ്റ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​കാ​ത്ത സ്ഥി​തി​യാ​യി. തോ​ട് കൈ​യേ​റി ത​ട​യ​ണ നി​ർ​മി​ച്ച് വെ​ള്ള​ത്തി​ന്‍റെ ഗ​തി തി​രി​ച്ചു​വി​ട്ട​തി​നാ​ൽ താ​ഴ്ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് അ​ല​ക്കു​ന്ന​തി​നും കു​ളി​ക്കു​ന്ന​തി​നും വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല.
പ്ര​ദേ​ശ​ത്തെ മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് 1994-ൽ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​വി​ടെ പൊ​തു​കു​ളം നി​ർ​മി​ച്ച​ത്. സ്വ​കാ​ര്യ​വ്യ​ക്തി കു​ള​ത്തി​ന്‍റെ ക​ൽ​ക്കെ​ട്ടു​ക​ൾ ന​ശി​പ്പി​ച്ച​തി​നാ​ൽ ഒ​ഴു​ക്കു​വെ​ള്ള​വും മ​ണ്ണും കു​ള​ത്തി​ൽ അ​ടി​യു​ക​യും കു​ളം ഉ​പ​യോ​ഗ ശൂ​ന്യ​മാ​കു​ക​യു​മാ​ണ്.
കു​ള​ത്തി​ന്‍റെ താ​ഴ്ഭാ​ഗ​ത്താ​യി ഒ​ഴു​കു​ന്ന തോ​ട് കൈ​യേ​റി​യാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി ത​ട​യ​ണ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. തോ​ട്ടി​ലെ വെ​ള്ളം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി​സ്ഥ​ല​ത്തേ​ക്കു തി​രി​ച്ചു​വി​ട്ടി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ അ​തി​ക്ര​മ​ത്തി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ​പോ​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.
പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന വി​ജ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജോ ന​ട​യ്ക്ക​ൽ, സെ​ക്ര​ട്ട​റി പി. ​അ​ജി​കു​മാ​ർ, മെ​ന്പ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.