പ്ര​തി​സ​ന്ധി​ക്കി​ടി​യി​ലും വി​ജ​യം ആ​ഘോ​ഷി​ച്ച് ല​ക്ഷ്മി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം
Friday, June 4, 2021 9:57 PM IST
മൂ​ന്നാ​ർ: കോ​വി​ഡി​ന്‍റെ ആ​ഘാ​ത​ത്തി​ൽ സം​സ്ഥാ​ന​ത്ത് ക്ഷീ​ര​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന വേ​ള​യി​ലും ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​വും ആ​സൂ​ത്ര​ണ​വു​മാ​യി ക്ഷീ​രോ​ത്പാ​ദ​ന, വി​പ​ണ​ന മേ​ഖ​ല​ക​ളി​ൽ വി​ജ​യം കൊ​യ്യു​ക​യാ​ണ് മൂ​ന്നാ​ർ തോ​ട്ടം മേ​ഖ​ല​യി​ലെ ല​ക്ഷ്മി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം. 1993-ൽ ​തു​ട​ക്കം​കു​റി​ച്ച സം​ഘം ഇ​ന്ന് പ്ര​തി​ദി​നം 5000 ലി​റ്റ​ർ​വ​രെ പാ​ൽ സം​ഭ​രി​ക്കു​ക​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്നു​ണ്ട്.

വി​വി​ധ എ​സ്റ്റേ​റ്റു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ നൂ​റു​ക​ണ​ക്കി​ന് ക്ഷീ​ര​ക​ർ​ഷ​ക​രി​ൽ​നി​ന്നു​മാ​ണ് പാ​ൽ ശേ​ഖ​രി​ക്കു​ന്ന​ത്. ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും പാ​ൽ ശേ​ഖ​രി​ക്കും. പു​ല​ർ​ച്ചെ നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന സം​ഘം പ്ര​വ​ർ​ത്ത​നം രാ​ത്രി​വ​രെ നീ​ളും. പ്രാ​ദേ​ശി​ക​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന പാ​ലി​നു​പു​റ​മേ വ​രു​ന്ന പാ​ൽ മി​ൽ​മ​യ്ക്ക് ന​ൽ​കും. 21 ജീ​വ​ന​ക്കാ​രും സം​ഘ​ത്തി​ലു​ണ്ട്. ക​ർ​ഷ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും കു​ട്ടി​ക​ളു​ടെ പ​ഠ​ന​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ സം​ഘം ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​ണ്ട്.

ക്ഷീ​ര​ക​ർ​ഷ​ക​രി​ൽ 95 ശ​ത​മാ​നം​പേ​രും പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള​വ​രാ​യ​തു കാ​ര​ണം അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കാ​ൻ സം​ഘം ഭാ​ര​വാ​ഹി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്. കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡ് വ​ഴി ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് കേ​ര​ള​ത്തി​ൽ​ത​ന്നെ ഏ​റ്റ​വും​കൂ​ടു​ത​ൽ വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​തി​ലും സം​ഘം മു​ഖ്യ​പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് കാ​ല​ത്തെ പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും അ​തീ​ജീ​വ​ന​ത്തി​ന്‍റെ ക​രു​ത്തു​മാ​യി വി​ജ​യ​ത്തി​ന്‍റെ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കു​ക​യാ​ണ് ഈ ​സം​ഘം