ഹൈ​റേ​ഞ്ചി​ന്‍റെ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ ഭൂ​മി കു​ലു​ങ്ങി
Friday, June 4, 2021 9:57 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യു​ണ്ടാ​യ മു​ഴ​ക്കം പ​രി​ഭ്രാ​ന്തി പ​ര​ത്തി. വ്യാ​ഴാ​ഴ്ച രാ​ത്രി 10:07 ഓ​ടെ​യാ​ണ് ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും കു​മ​ളി ഭാ​ഗ​ങ്ങ​ളി​ലും നേ​രി​യ​തോ​തി​ൽ ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. രാ​ത്രി പെ​യ്ത ചാ​റ്റ​ൽ മ​ഴ​യോ​ടൊ​പ്പം മി​ന്ന​ലും ഇ​ടി​യും ഉ​ണ്ടാ​യി​രു​ന്നു. 10.07-ന് ​വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യു​ള്ള മു​ഴ​ക്ക​മു​ണ്ടാ​യി. ഇ​ത് 15 സെ​ക്ക​ന്േ‍​റാ​ളം നീ​ണ്ടു​നി​ന്നു. മി​ക്ക​യി​ട​ങ്ങ​ളി​ലും വീ​ടു​ക​ൾ​ക്കു​ള്ളി​ലെ വ​സ്തു​ക്ക​ൾ​ക്ക് വി​റ​യ​ൽ ഉ​ണ്ടാ​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു.
ഹൈ​റേ​ഞ്ചി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലാ​ണ് പ്ര​ക​ന്പ​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​ട്ട​പ്പ​ന, കാ​ഞ്ചി​യാ​ർ മേ​ഖ​ല​ക​ളി​ൽ ഭൂ​മി​ക്ക​ടി​യി​ൽ​നി​ന്ന് മു​ഴ​ക്കം കേ​ട്ട​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. രാ​മ​ക്ക​ൽ​മേ​ട്, ക​ന്പം​മെ​ട്ട്, തൂ​ക്കു​പാ​ലം, നെ​ടു​ങ്ക​ണ്ടം, പാ​ന്പാ​ടും​പാ​റ, മു​ണ്ടി​യെ​രു​മ ഭാ​ഗ​ങ്ങ​ളി​ലും മു​ഴ​ക്കം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ കു​ള​മാ​വ്, ഇ​ടു​ക്കി, ആ​ല​ടി, ചോ​റ്റു​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭൂ​ക​ന്പ മാ​പി​നി​ക​ളി​ൽ പ്ര​ക​ന്പ​നം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. നേ​രി​യ പ്ര​ക​ന്പ​ന​മാ​ണി​തെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ഇ​ടു​ക്കി ഡാം ​സേ​ഫ്റ്റി അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
അ​തേ​സ​മ​യം പ്ര​ക​ന്പ​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം ത​മി​ഴ്നാ​ട്ടി​ലെ ബോ​ഡി​നാ​യ്ക്ക​ന്നൂ​രാ​ണെ​ന്ന് വോ​ൾ​ക്കാ​നോ ഡി​സ്ക​വ​റി​യു​ടെ റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം ത​മി​ഴ്നാ​ട്ടി​ലും ഭൂ​ച​ല​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു.
ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​സ​മ​യ​ത്ത് ഇ​ടു​ക്കി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നി​ല​ധി​കം ത​വ​ണ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. അ​ന്ന് കേ​ന്ദ്ര സം​ഘ​വും ജി​ല്ല​യി​ലെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​ണ്.
ക​ഴി​ഞ്ഞ 28-ന് ​ഇ​ടു​ക്കി ഡാം ​സേ​ഫ്റ്റി അ​ഥോ​റി​റ്റി​യു​ടെ​യും ആ​ല​ടി​യി​ലെ​യും ഭൂ​ക​ന്പ മാ​പി​നി​ക​ളി​ൽ 1.2 തീ​വ്ര​ത​യു​ള്ള ച​ല​നം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഹൈ​റേ​ഞ്ചി​ലെ പ​ല​യി​ട​ങ്ങ​ളി​ലും അ​ന്ന് പ്ര​ക​ന്പ​നം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ലും നേ​രി​യ​തോ​തി​ൽ പ്ര​ക​ന്പ​ന​വും മു​ഴ​ക്ക​വു​മു​ണ്ടാ​യ​ത്.