മൂ​ന്നാ​റി​ലെ എ​സ്റ്റേ​റ്റു​ക​ളി​ൽ അ​നു​ക​ര​ണീ​യ​മാ​യ മാ​തൃ​ക
Friday, June 4, 2021 9:57 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ലെ എ​സ്റ്റേ​റ്റു​ക​ളി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന മാ​തൃ​ക ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​കു​ന്നു. മൂ​ന്നാ​റി​ലെ കെ​ഡി​എ​ച്ച്പി ക​ന്പ​നി​ക്കു കീ​ഴി​ലു​ള്ള എ​സ്റ്റേ​റ്റു​ക​ളി​ലെ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​ക​ളാ​ണ് മാ​തൃ​ക​യാ​കു​ന്ന​ത്.
വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ചു​ത​ന്നെ ശേ​ഖ​രി​ക്ക​ണ​മെ​ന്ന് അ​ടു​ത്ത​യി​ടെ സ​ർ​ക്കാ​ർ ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ത് ഏ​തു​രീ​തി​യി​ലാ​ക​ണ​മെ​ന്ന് വ്യ​ക്ത​മാ​യി പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​സ്റ്റേ​റ്റു​ക​ളി​ലെ ല​യ​ങ്ങ​ൾ​ക്കു​സ​മീ​പം സ്ഥാ​പി​ക്കു​ന്ന പ്ര​ത്യേ​ക രീ​തി​യി​ലു​ള്ള മാ​ലി​ന്യ ശേ​ഖ​ര​ണം ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത്.
നി​ർ​ദി​ഷ്ട സ്ഥ​ല​ത്ത് വി​വി​ധ നി​റ​ങ്ങ​ളി​ലു​ള്ള വി​വി​ധ ബാ​ഗു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടാ​കും. ഓ​രോ നി​റ​ത്തി​ലും അ​നു​യോ​ജ്യ​മാ​യ മാ​ലി​ന്യ​ങ്ങ​ളാ​ണ് നി​ക്ഷേ​പി​ക്കേ​ണ്ട​ത്.
ചു​വ​പ്പു​നി​റ​ത്തി​ലു​ള്ള ബാ​ഗി​ൽ ലോ​ഹ​മാ​ലി​ന്യ​ങ്ങ​ളും മ​ഞ്ഞ നി​റ​ത്തി​ലു​ള്ള​വ​യി​ൽ ചി​ല്ലു മാ​ലി​ന്യ​ങ്ങ​ളും നി​ക്ഷേ​പി​ക്ക​ണം. നീ​ല​നി​റ​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും പ​ച്ച നി​റ​ത്തി​ൽ പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ചീ​യാ​ൻ സാ​ധ്യ​ത​യു​ള്ള മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് നി​ക്ഷേ​പി​ക്കേ​ണ്ട​ത്.
ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ക​ന്പ​നി​യു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ​ത​ന്നെ ത​ദ്ദേ​ശ​ഭ​ര​ണ​കൂ​ട​ത്തി​ന് എ​ത്തി​ച്ചു മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു.
ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​ന്നും ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്ന മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഈ ​മാ​തൃ​ക അ​നു​ക​ര​ണീ​യ​മാ​ണ്.