പ്ലാ​ന്‍റേ​ഷ​ൻ മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​യ ബ​ജ​റ്റെ​ന്ന് വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ
Friday, June 4, 2021 9:57 PM IST
പീ​രു​മേ​ട്: ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് പ്ലാ​ന്‍റ​ഷ​ൻ മേ​ഖ​ല​യ്ക്ക് ആ​ശ്വാ​സ​മാ​ണെ​ന്ന് വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ. പ്ലാ​ന്േ‍​റ​ഷ​ൻ മേ​ഖ​ല​യ്ക്ക് 54 കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ധ​ന​മ​ന്ത്രി​യെ നേ​രി​ട്ടു​ക​ണ്ട് തോ​ട്ടം മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തി​രു​ന്ന​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു. പ്ലാ​ന്േ‍​റ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ ര​ണ്ടു​കോ​ടി രൂ​പ​യും തോ​ട്ടം മേ​ഖ​ല​യി​ലെ നൂ​ത​ന കൃ​ഷി​ക​ൾ​ക്ക് ര​ണ്ടു കോ​ടി​യും റ​ബ​ർ സ​ബ്സി​ഡി കു​ടി​ശി​ക പൂ​ർ​ണ​മാ​യും കൊ​ടു​ത്തു​തീ​ർ​ക്കു​ന്ന​തി​ന് 50 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ കി​റ്റ് ന​ൽ​കി
കു​മ​ളി: പീ​രു​മേ​ട് സ​ബ്ഡി​വി​ഷ​നി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും തേ​ക്ക​ടി റോ​ട്ട​റി ക്ല​ബ് ഓ​ക്സി​മീ​റ്റ​ർ ഉ​ൾ​പെ​ടെ​യു​ള്ള മെ​ഡി​ക്ക​ൽ കി​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തു.
പെ​രു​വ​ന്താ​നം, വാ​ഗ​മ​ണ്‍, പീ​രു​മേ​ട്, വ​ണ്ടി​പ്പെ​രി​യാ​ർ, കു​മ​ളി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​മാ​യി കി​റ്റു​ക​ൾ ന​ൽ​കി​യ​ത്. ഓ​ക്സി​മീ​റ്റ​റു​ക​ൾ​ക്കൊ​പ്പം ഡി​ജി​റ്റ​ൽ തെ​ർ​മോ​മീ​റ്റ​ർ, നേ​ബു​ലൈ​സ​ർ, സാ​നി​റ്റൈ​സ​ർ, മാ​സ്ക് ഇ​വ​യും കി​റ്റി​ൽ ഉ​ൾ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ഷാ​ജി പീ​രു​മേ​ട് ഡി​വൈ​എ​സ്പി കെ. ​ലാ​ൽ​ജി​ക്കു കി​റ്റു​ക​ൾ കൈ​മാ​റി.