സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഇ​ടു​ക്കി​യെ അ​വ​ഗ​ണി​ച്ച​താ​യി ഡി​സി​സി
Friday, June 4, 2021 9:57 PM IST
നെ​ടു​ങ്ക​ണ്ടം: സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഇ​ടു​ക്കി ജി​ല്ല​യെ അ​വ​ഗ​ണി​ച്ച​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​രോ​പി​ച്ചു. പ​തി​നാ​യി​രം കോ​ടി അ​ട​ക്കം മു​ന്പ് പ്ര​ഖ്യാ​പി​ച്ച ഒ​രു പാ​ക്കേ​ജി​നെ സം​ബ​ന്ധി​ച്ചും ബ​ജ​റ്റി​ൽ സൂ​ച​ന​യി​ല്ല.
കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വാ​യ്പ​ക​ൾ കൂ​ടു​ത​ൽ ന​ൽ​കും എ​ന്ന​തൊ​ഴി​ച്ചാ​ൽ വാ​യ്പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നോ പ​ലി​ശ ഒ​ഴി​വാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തോ ആ​യ ഒ​രു പ്ര​ഖ്യാ​പ​ന​വും ഇ​ല്ല.
ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ട് സ​ഹാ​യം ല​ഭി​ക്കു​ന്ന പ​ദ്ധ​തി, പൂ​ട്ടി​ക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ൾ തു​റ​ക്കാ​ൻ ന​ട​പ​ടി, നി​ല​വി​ൽ കൃ​ഷി​ഭ​വ​നി​ലൂ​ടെ ന​ൽ​കു​ന്ന കൃ​ഷി നാ​ശ​ങ്ങ​ൾ​ക്കു​ള്ള സ​ഹാ​യ​ധ​നം ഉ​യ​ർ​ത്ത​ൽ, ന​ഷ്ട​പ്പെ​ട്ട തൊ​ഴി​ൽ ദി​ന​ങ്ങ​ൾ പു​ന​സ്ഥാ​പി​ക്കാ​ൻ പ്ലാ​ന്േ‍​റ​ഷ​ൻ മേ​ഖ​ല​യി​ലെ പാ​ക്കേ​ജ്, ക​ർ​ഷ​ക​രു​ടെ വാ​യ്പ എ​ഴു​തി​ത്ത​ള്ള​ൽ, പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യും ഒ​ഴി​വാ​ക്ക​ൽ, കാ​ട്ടാ​ന അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ക്രി​യാ​ത്മ​ക ന​ട​പ​ടി തു​ട​ങ്ങി​യ​വ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല.
ശ​ബ​രി റെ​യി​ൽ​പാ​ത, ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ധ്യ​യ​നം ആ​രം​ഭി​ക്ക​ൽ, ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി തു​ട​ങ്ങി​യ പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ​ക്കും ബ​ജ​റ്റി​ൽ ഉൗ​ന്ന​ൽ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി ആ​രോ​പി​ച്ചു.