വ്യാ​പാ​രി​ക​ൾ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റ് ന​ൽ​കി
Friday, June 4, 2021 9:57 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി വ​ണ്ടി​പ്പെ​രി​യാ​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക് ഡൗ​ണി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം​ചെ​യ്തു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ഏ​റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത് ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും സ്ഥാ​പ​ന ഉ​ട​മ​ക​ളു​മാ​ണ്. ഇ​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യാ​ണ് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി വ​ണ്ടി​പ്പെ​രി​യാ​ർ യൂ​ണി​റ്റ് രം​ഗ​ത്തെ​ത്തി​യ​ത്.
യൂ​ണി​റ്റി​ന്‍റെ കീ​ഴി​ലു​ള്ള അ​ന്പ​തോ​ളം വ്യാ​പാ​രി​ക​ൾ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റ് ന​ൽ​കി. വ​ണ്ടി​പ്പെ​രി​യാ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​ഡി. സു​നി​ൽ​കു​മാ​ർ കി​റ്റു​വി​ത​ര​ണം ഉ​ദ്ഘാ​ട​നം​ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് വാ​രി​ക്കാ​ട്ട്, സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ. ന​വാ​സ്, മോ​ഹ​ന​ൻ സി​ക്മാ, ഡോ. ​പ്ര​ജി​ൻ ബാ​ബു, വി​ൻ​സ​ന്‍റ് ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.