മൂ​ന്നാ​ർ ടൗ​ണും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി
Friday, June 4, 2021 9:57 PM IST
മൂ​ന്നാ​ർ: കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് മൂ​ന്നാ​റി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും മ​റ്റു അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കു​മാ​യി മൂ​ന്നാ​ർ ടൗ​ണി​ൽ ജ​ന​ങ്ങ​ൾ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ടൗ​ണ്‍ അ​ണു​വി​മു​ക്ത​മാ​ക്കി​യ​ത്. മൂ​ന്നാ​ർ ത​ദ്ദേ​ശ ഭ​ര​ണ​കൂ​ടം അ​ഗ്നി ര​ക്ഷാ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.
മൂ​ന്നാ​ർ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്, ടൗ​ണി​ലെ പ്ര​ധാ​ന പാ​ത​ക​ൾ എ​ന്നി​വ ക​ഴു​കി വൃ​ത്തി​യാ​ക്കി. മൂ​ന്നാ​റി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ലും ആ​ളു​ക​ൾ കൂ​ടു​ത​ൽ എ​ത്താ​നി​ട​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തി. മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ർ​ഷ് പീ​റ്റ​ർ, സെ​ക്ര​ട്ട​റി വി.​ആ​ർ. അ​ജി​ത്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ൾ.