പൊ​ൻ​മു​ടി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന്
Friday, June 4, 2021 9:57 PM IST
രാ​ജാ​ക്കാ​ട്: പൊ​ൻ​മു​ടി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
മേ​ഖ​ല​യി​ലെ ഏ​റെ വി​നോ​ദ സ​ഞ്ചാ​ര പ്രാ​ധാ​ന്യ​മു​ള്ള പ്ര​ദേ​ശ​മാ​ണ് പൊ​ൻ​മു​ടി ഡാ​മും പ​രി​സ​ര​വും അ​ട​ങ്ങു​ന്ന പ്ര​ദേ​ശം.
പൊ​ൻ​മു​ടി ഡാം ​റോ​ഡി​ന്‍റെ വ​ശ​മി​ടി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ നി​ല​വി​ൽ വാ​ഹ​ന​ഗ​താ​ഗ​തം പ​ന്നി​യാ​ർ​കൂ​ട്ടി - കു​ള​ത്ര​ക്കു​ഴി വ​ഴി​യാ​ണ്. കു​ള​ത്ര​ക്കു​ഴി ഭാ​ഗ​ത്തു​ള്ള അ​പ​ക​ട​വ​ള​വി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഗ​താ​ഗ​ത​ത്തി​നു ത​ട​സ​മാ​ണ്.
ഇ​ടു​ക്കി, ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ടെ അ​തി​ർ​ത്തി​യി​ലാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കേ​ണ്ട​ത്. എം.​എം. മ​ണി എം​എ​ൽ​എ​യും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.