ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ യു​വ​തി വാ​ഹ​ന​ത്തി​ൽ പ്ര​സ​വി​ച്ചു
Friday, June 4, 2021 9:57 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ യു​വ​തി വാ​ഹ​ന​ത്തി​ൽ പ്ര​സ​വി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച് അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് സു​ര​ക്ഷി​ത​രാ​ക്കി.
വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് വാ​ളാ​ർ​ഡി എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന ക​ണ്ണ​ൻ - വ​ത്സ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ​ക്ക് രാ​ത്രി ഒ​ൻ​പ​തോ​ടെ പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് വാ​ർ​ഡ് മെ​ന്പ​റും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ടാ​ക്സി വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ചോ​റ്റു​പാ​റ​ക്കും 66 -ാം മൈ​ലി​നും ഇ​ട​യി​ൽ വാ​ഹ​ന​ത്തി​ൽ യു​വ​തി
പെ​ണ്‍​കു​ഞ്ഞി​ന് ജ​ൻ​മം​ന​ൽ​കി.
ഈ​സ​മ​യ​ത്ത് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കെ. ​മാ​രി​യ​പ്പ​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ണ്‍​ബോ​സ്കോ​യെ ഫോ​ണി​ൽ വി​ളി​ച്ച് വി​വ​ര​മ​റി​യി​ക്കു​ക​യും ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കു​മ​ളി പ്രാ​ഥ​മി​ക ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ശു​ശ്രൂ​ഷ ന​ൽ​കി കു​ട്ടി​യെ​യും മാ​താ​വി​നെ​യും വേ​ർ​പെ​ടു​ത്തി ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.