യൂ​ത്ത് ലീ​ഗി​ന്‍റെ സാ​ന്ത്വ​ന വാ​ഹ​നം ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Saturday, May 22, 2021 10:57 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി യൂ​ത്ത് ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന സൗ​ജ​ന്യ സാ​ന്ത്വ​ന വാ​ഹ​ന​ത്തി​നു​നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണ​മെ​ന്ന് പ​രാ​തി.
ഇ​ട​വെ​ട്ടി​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പ​രി​ശോ​ധ​ന​യ്ക്കാ​യി തൊ​ടു​പു​ഴ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജാ നൗ​ഷാ​ദി​ന്‍റെ​യും മെം​ബ​ർ അ​സീ​സ് ഇ​ല്ലി​ക്ക​ന്‍റെ​യും അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കാ​നാ​യി വൈ​റ്റ്ഗാ​ർ​ഡ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എം. നി​സാ​മു​ദീ​നും നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. നി​ഷാ​ദും വൈ​റ്റ്ഗാ​ർ​ഡ് അം​ഗ​ങ്ങ​ളും പോ​യ​ത്. ഇ​ട​വെ​ട്ടി ടൗ​ണി​ൽ ക​നാ​ലി​നു​സ​മീ​പം നി​ന്ന യു​വാ​വ് സാ​ന്ത്വ​ന വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ഇ​രു​പ​ത് തൊ​ഴി​ലാ​ളി​ക​ളെ തൊ​ടു​പു​ഴ​യ്ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന അ​ഞ്ചു വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ​യാ​യി​രു​ന്നു ക​ല്ലേ​റു​ണ്ടാ​യ​ത്.
അ​ക്ര​മി​യെ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാ​ർ പ​ഴേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ സി​ഐ​ക്ക് പ​രാ​തി ന​ൽ​കി.