വ​ളം വി​ൽ​പ​ന ശാ​ല​ക​ൾ തു​റ​ക്ക​ണമെന്ന്
Saturday, May 22, 2021 10:53 PM IST
ക​രി​മ​ണ്ണൂ​ർ: മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് വ​ള​പ്ര​യോ​ഗം ന​ട​ത്തേ​ണ്ട സ​മ​യ​മാ​യ​തി​നാ​ൽ വ​ളം, കീ​ട​നാ​ശി​നി ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. നെ​ല്ലി​ന്‍റെ ഒ​ന്നാം​വി​ള ഇ​റ​ക്കു​ന്ന​തി​നു​വേ​ണ്ടി ക​ർ​ഷ​ക​ർ നി​ലം ഒ​രു​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. മ​ഴ​ക്കാ​ല ടാ​പ്പിം​ഗി​നു മു​ന്നോ​ടി​യാ​യി പ്ലാ​സ്റ്റി​ക് ഇ​ട​ണ​മെ​ങ്കി​ൽ ചി​ല്ലും ചി​ര​ട്ട​യും പ്ലാ​സ്റ്റി​ക്കും വി​ൽ​ക്കു​ന്ന ക​ട​ക​ളും വ​ളം വി​ൽ​ക്കു​ന്ന ക​ട​ക​ളും തു​റ​ക്ക​ണം.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ക​രി​മ​ണ്ണൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​ട്ട​ത്തു​മ്യാ​ലി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.