ചെ​രി​ഞ്ഞു​നി​ൽ​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു
Saturday, May 22, 2021 10:53 PM IST
പീ​രു​മേ​ട്: ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യും കാ​റ്റും​മൂ​ലം റോ​ഡി​ലേ​ക്ക് ചെ​രി​ഞ്ഞു​നി​ൽ​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യി മാ​റു​ന്നു. ദേ​ശീ​യ​പാ​ത 183-ൽ ​പ​ട്ടു​മ​ല​യ്ക്കു സ​മീ​പ​മാ​ണ് പോ​സ്റ്റു​ക​ൾ റോ​ഡി​ലേ​ക്ക് അ​പ​ക​ട​മാ​യ രീ​തി​യി​ൽ ചെ​രി​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ചു​വ​ട്ടി​ലെ മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​തി​നെ​തു​ട​ർ​ന്ന് ഏ​തു​നി​മി​ഷ​വും നി​ല​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് പോ​സ്റ്റു​ക​ൾ.

അ​പ​ക​ടാ​വ​സ്ഥ വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചി​ട്ടും പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നോ അ​പ​ക​ട​ഭീ​ഷ​ണി ഒ​ഴി​വാ​ക്കു​ന്ന​തി​നോ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ധാ​ന ആ​ക്ഷേ​പം. ദി​വ​സേ​ന പോ​സ്റ്റ് കൂ​ടു​ത​ലാ​യി റോ​ഡി​ലേ​ക്ക് ചെ​രി​യു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ഴി​യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി​നി​ൽ​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റി​നു ചു​വ​ട്ടി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.അ​ടി​യ​ന്ത​ര​മാ​യി പോ​സ്റ്റ് മാ​റ്റി​സ്ഥാ​പി​ച്ച് അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം.