ഓ​ക്സി​ജ​ൻ പാ​ർ​ല​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, May 22, 2021 10:53 PM IST
മൂ​ന്നാ​ർ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ മൂ​ന്നാ​റി​ലെ ശി​ക്ഷാ​സ​ദ​നി​ൽ ആ​രം​ഭി​ച്ച ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റി​ൽ പു​തു​താ​യി സ​ജ്ജീ​ക​രി​ച്ച ഓ​ക്സി​ജ​ൻ പാ​ർ​ല​റി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. നി​യു​ക്ത എം​എ​ൽ​എ അ​ഡ്വ. എ. ​രാ​ജാ പാ​ർ​ല​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ൻ പാ​ർ​ല​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വി​ല​യി​രു​ത്തി. 20 കി​ട​ക്ക​ക​ളു​ള്ള ഓ​ക്സി​ജ​ൻ വാ​ർ​ഡി​ൽ ര​ണ്ടു ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യും ഇ​വി​ടെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാ​ർ ടാ​റ്റാ റ്റീ ​ജ​ന​റ​ൽ ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഡേ​വി​ഡ് ജോ​ണ്‍ ചെ​ല്ലി, ഡോ. ​സ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ക്സി​ജ​ൻ വാ​ർ​ഡു​ക​ൾ സ​ജ്ജീ​ക​രി​ച്ച​ത്. മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​തു ഫ​ണ്ടി​ൽ​നി​ന്നും ഒ​ന്ന​ര​ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് പാ​ർ​ല​ർ ഒ​രു​ക്കി​യ​ത്.

ഓ​ക്സി​ജ​ൻ പാ​ർ​ല​ർ സ​ജ്ജ​മാ​യ​തോ​ടെ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള അ​റു​പ​തോ​ളം രോ​ഗി​ക​ൾ​ക്ക് ഒ​രേ​സ​മ​യം ചി​കി​സ ന​ൽ​കാം. മൂ​ന്നാ​ർ ടാ​റ്റാ ടീ ​ആ​ശു​പ​ത്രി​യി​ൽ 40 പേ​ർ​ക്ക് ഓ​ക്സി​ജ​ൻ ന​ൽ​കാ​വു​ന്ന വി​ധ​ത്തി​ലു​ള്ള വാ​ർ​ഡു​ക​ൾ നേ​ര​ത്തെ​ത​ന്നെ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. മൂ​ന്നാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മാ​ർ​ഷ് പീ​റ്റ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം. ​ഭ​വ്യ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​ആ​ർ. അ​ജി​ത്കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.