അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ വ​ൻ​മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി
Saturday, May 22, 2021 10:53 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് - നെ​ടു​ങ്ക​ണ്ടം റൂ​ട്ടി​ൽ അ​ടി​വാ​ര​ത്തി​നും വാ​ക്കാ​സി​റ്റി​ക്കും ഇ​ട​യി​ൽ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്ന വ​ൻ​മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി. റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ന്നി​രു​ന്ന അ​ഞ്ചു വ​ൻ​മ​ര​ങ്ങ​ൾ ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഇ​ത് സ​മീ​പ​വാ​സി​ക​ൾ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​യി​രു​ന്നു.
ഇ​വ​യു​ടെ കീ​ഴി​ലൂ​ടെ 11 കെ​വി വൈ​ദ്യു​തി ലൈ​നും ഉ​ണ്ടാ​യി​രു​ന്നു. മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​ൻ നാ​ട്ടു​കാ​ർ പ​ല​പ്രാ​വ​ശ്യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മാ​യി​രു​ന്നി​ല്ല. പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ജോ​ഷി ക​ന്യാ​ക്കു​ഴി റ​വ​ന്യു, വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യ അ​പേ​ക്ഷ​യെ​ത്തു​ട​ർ​ന്നാ​ണ് രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ളു​ടെ​യും, വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​ത്.