വണ്ടിപ്പെരിയാറ്റിൽ ഡോ​മി​സി​ല​റി സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Saturday, May 22, 2021 10:53 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന ഉ​ണ്ടാ​യ​തോ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ 62-ാംമൈ​ൽ ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലും മ്ലാ​മ​ല ഫാ​ത്തി​മ​മാ​താ ഹൈ​സ്കൂ​ളി​ലും ഡി​സി​സി സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു​കൂ​ട്ടി​യ യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 500-നു​മു​ക​ളി​ൽ രോ​ഗി​ക​ൾ ആ​യ​തോ​ടെ എ​സ്റ്റേ​റ്റ് മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ഡി​സി സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പീ​രു​മേ​ട് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു​കൂ​ട്ടി​യ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലും മ്ലാ​മ​ല ഫാ​ത്തി​മ​മാ​താ ഹൈ​സ്കൂ​ളി​ലും സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ര​ണ്ടു സെ​ന്‍റ​റു​ക​ളി​ലു​മാ​യി മു​ന്നൂ​റോ​ളം കി​ട​ക്ക​ക​ൾ ത​യാ​റാ​ക്കാ​നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. താ ​വ​ണ്ടി​പ്പെ​രി​യാ​ർ വാ​ളാ​ർ​ഡി എ​ച്ച്എം​എ​ൽ എ​സ്റ്റേ​റ്റി​ലെ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രെ സെ​ന്‍റ​റി​ലേ​ക്കു മാ​റ്റി​തു​ട​ങ്ങി. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും മാ​നേ​ജ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​വ​രു​ടെ സ​ഹാ​യ​ത്തി​നാ​യി പ​ത്തോ​ളം വോ​ള​ണ്ടി​യ​ർ​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. ഫാ​ത്തി​മ​മാ​താ ഹൈ​സ്കൂ​ളി​ൽ ഇ​ന്നു​മു​ത​ൽ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.