മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം
Saturday, May 22, 2021 10:53 PM IST
ക​ട്ട​പ്പ​ന: മ​ഴ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി​ട്ടു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ തു​ട​ക്കം​കു​റി​ച്ചു. 34 വാ​ർ​ഡു​ക​ളി​ലും സാ​നി​ട്ടേ​ഷ​ൻ ക​മ്മി​റ്റി​ക​ൾ ചേ​ർ​ന്നാ​ണ് മ​ഴ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ക​ട്ട​പ്പ​ന ടൗ​ണി​ൽ ന​ട​ന്ന ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി ഉ​ദ്ഘാ​ട​നം​ചെ​യ്തു. യോ​ഗ​ത്തി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള സു​ര​ക്ഷ കി​റ്റു​ക​ൾ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സാ​ലി കു​ര്യാ​ക്കോ​സ് വി​ത​ര​ണം​ചെ​യ്തു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി​ജു ച​ക്കും​മു​ട്ടി​ൽ, സി​ജോ​മോ​ൻ ജോ​സ്, രാ​ജ​ൻ കാ​ലാ​ച്ചി​റ, സോ​ണി​യ ജെ​യ്ബി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​റ്റ്ലി ജോ​ണ്‍, ജു​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജൂ​വാ​ൻ മേ​രി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.