ല​യ​ങ്ങ​ളു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Saturday, May 15, 2021 10:42 PM IST
ഉ​പ്പു​ത​റ: വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും ചീ​ന്ത​ലാ​ർ തോ​ട്ടം മേ​ഖ​ല​യി​ൽ ല​യ​ങ്ങ​ളു​ടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് ആ​റു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ചീ​ന്ത​ലാ​ർ ഒ​ന്നാം ഡി​വി​ഷ​ൻ കാ​റ്റാ​ടി ക​വ​ല​യി​ൽ സൂ​പ്ര​വൈ​സ​ർ ക്വാ​ർ​ട്ടേ​ഴ്സി​ൽ പു​ത്ത​ൻ പു​ര​യ്ക്ക​ൽ ജ​യ്മോ​ൻ, ഭാ​ര്യ ചെ​ല്ല​ത്താ​യി, മ​ക​ൾ ശ്രീ​ജ, ര​ണ്ടാം ഡി​വി​ഷ​ൻ മു​രു​ക​ൻ ക​ങ്കാ​ണി 17 മു​റി ല​യ​ത്തി​ൽ മു​ത്ത​യ്യ​ൻ, ജ്ഞാ​ന ശെ​ൽ​വി, അ​ല​മേ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തൊ​ട്ട​ടു​ത്ത തേ​വ​ർ ല​യ​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നെ​ങ്കി​ലും ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന ക്രി​സ്തു​രാ​ജും കു​ടും​ബ​വും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ഉ​പ്പു​ത​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​യ​ത്. മ​ഴ​യ്ക്ക് നേ​രി​യ ശ​മ​ന​മു​ണ്ട​ങ്കി​ലും കാ​റ്റ് വീ​ശി​യ​ടി​ക്കു​ന്ന​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​ണ്. മി​ക്ക ല​യ​ങ്ങ​ളും ചോ​ർ​ന്നൊ​ലി​ക്കു​ക​യാ​ണ്. മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന ല​യ​ങ്ങ​ളി​ൽ താ​മ​സി​ച്ചി​രു​ന്ന നാ​ലു തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ പു​തു​ക്ക​ട പ​ഞ്ചാ​യ​ത്ത് സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി. നി​യു​ക്ത എം​എ​ൽ​എ വാ​ഴൂ​ർ സോ​മ​ൻ, പ്ലാ​ന്േ‍​റ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി.​ബി. ബി​ജു, പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജ​യിം​സ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എം. ​പ്രി​ജി​മോ​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ഏ​ല​പ്പാ​റ ചി​ന്നാ​ർ ഇ​ട​പ്പു​കി​ൽ കൃ​ഷ്ണ​ൻ നാ​യ​രു​ടെ ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്തെ ഏ​ല​ച്ചെ​ടി​ക​ൾ ന​ശി​ച്ചു. ബാ​ങ്കി​ൽ​നി​ന്നും വാ​യ്പ​യെ​ടു​ത്ത് പ​രി​പാ​ലി​ച്ച ചെ​ടി​ക​ളാ​ണ് ഒ​റ്റ രാ​ത്രി​കൊ​ണ്ട് ന​ഷ്ട​മാ​യ​ത്. വി​ള​വെ​ടു​ക്കാ​റാ​യ ചെ​ടി​ക​ളാ​ണ് ന​ശി​ച്ച​ത്. ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഉ​പ്പു​ത​റ ച​പ്പാ​ത്ത് മേ​ഖ​ല​യി​ലും ക​ന​ത്ത നാ​ശം. പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് അ​തി​വേ​ഗം ഉ​യ​ർ​ന്നു. വ​ട്ട​മ​ല​യി​ൽ പ്ര​മോ​ദ് കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്നും കു​ട്ടി​ക​ള​ട​ക്കം ര​ക്ഷ​പ്പെ​ട്ട​ത്. ച​പ്പാ​ത്ത് പാ​ല​ക്ക​ൽ രാ​ധാ​കൃ​ഷ്ണ​ൻ, പൂ​ക്കു​ളം 12 പു​തു​വ​ൽ ശാ​രു​ക​ല്ലു​ങ്ക​ൽ ജി​ൻ​സി, സാ​ബി​ത് മീ​രാ​ൻ, ഉ​ള്ളു​രി​പ്പി​ൽ സി​ബി​ൻ കെ. ​തോ​മ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ൾ​ക്കു​ൾ​പ്പ​ടെ​യാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്.

പെ​രി​യാ​റി​ലെ നീ​രൊ​ഴു​ക്കും വ​ള​രെ വേ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു. പ്ര​ള​യ​ത്തി​ന്‍റെ ഭീ​തി വി​ട്ടു​മാ​റാ​ത്ത പെ​രി​യാ​ർ​തീ​ര​ത്തു​ള്ള​വ​ർ​ക്ക് വീ​ണ്ടും ഭീ​തി വി​ത​ക്കു​ക​യാ​ണ് ന്യൂ​ന​മ​ർ​ദ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പേ​മാ​രി.

ക​ട്ട​പ്പ​ന - കു​ട്ടി​ക്കാ​നും സം​സ്ഥാ​ന​പാ​ത​യി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ത​ട​സം സൃ​ഷ്ടി​ച്ച് മ​ര​ച്ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു. നാ​ശ​ന​ഷ്ട്ടം സം​ഭ​വി​ച്ച വീ​ടു​ക​ൾ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്.

കു​മ​ളി, വ​ണ്ടി​പ്പെ​രി​യാ​ർ, പീ​രു​മേ​ട്, ഏ​ല​പ്പാ​റ തു​ട​ങ്ങി​യ ഹൈ​റേ​ഞ്ചി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. നി​ല​വി​ൽ മു​ല്ല​പ്പെ​രി​യാ​റ്റി​ൽ ആ​ശ​ങ്ക​യ്ക്ക് വ​ക​യി​ല്ല​ങ്കി​ലും കാ​ല​വ​ർ​ഷം ശ​ക്ത​മാ​യാ​ൽ 2018, 19, 20 വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യം ത​ള്ളി​ക്ക​ള​യാ​ൻ ക​ഴി​യി​ല്ല. മൂ​ന്നു​വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ങ്ങ​ൾ വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് വി​ത​ച്ച​ത്.