ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​ർ ഇ​ന്ന് ആ​രം​ഭി​ക്കും
Sunday, May 9, 2021 10:18 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ന്നാ​രം​ഭി​ക്കും. വ​ണ്ടി​പ്പെ​രി​യാ​ർ സെ​ന്‍റ് ജോ​സ​ഫ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലാ​ണ് ഡൊ​മി​സി​ല​റി കെ​യ​ർ സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി കോ​വി​ഡ് സു​ര​ക്ഷാ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 103 കി​ട​ക്ക​ക​ളാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​ച്ച​ത്.

അ​ണു​വി​മു​ക്ത​മാ​ക്കി

വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണ്‍ പ​രി​സ​ര​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി. ഡി​വൈ​എ​ഫ്ഐ, സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.
അ​റു​പ​ത്തി​ര​ണ്ടാം മൈ​ൽ, വാ​ളാ​ർ​ഡി, നെ​ല്ലി​മ​ല വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണ്‍, പോ​ലീ​സ് സ്റ്റേ​ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡ്, ബാ​ങ്ക് തു​ട​ങ്ങി ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി.
വ​രും​ദി​വ​സ​ങ്ങ​ളി​ൽ വാ​ർ​ഡു​ത​ല​ങ്ങ​ളി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ഡി. അ​ജി​ത്ത് പ​റ​ഞ്ഞു.