വ​ര​യാ​ടു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് 19നു ​ആ​രം​ഭി​ക്കും
Friday, April 16, 2021 10:00 PM IST
തൊ​ടു​പു​ഴ: ഇ​ര​വി​കു​ളം ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ലെ വ​ര​യാ​ടു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ഈ ​മാ​സം 19 മു​ത​ൽ 24 വ​രെ​യു​ള്ള നാ​ലു​ദി​ന​ങ്ങ​ളി​ലാ​യി ന​ട​ക്കും.​ക​ഐ​സ്ആ​ർ​ഒ റി​ട്ട.​വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​ൻ മേ​ധാ​വി ഡോ. ​ഈ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സെ​ൻ​സ​സ് ന​ട​ത്തു​ന്ന​ത്.
ക​ണ​ക്കെ​ടു​പ്പി​നി​ടെ ക​ണ്ടെ​ത്തു​ന്ന വ​ര​യാ​ടു​ക​ളു​ടെ ഫോ​ട്ടോ​യും ശേ​ഖ​രി​ക്കും. വ​ര​യാ​ടി​ൻ​കു​ട്ടി​ക​ളു​ടെ എ​ണ്ണം, വ​ർ​ഗം, പെ​രു​മാ​റ്റ രീ​തി, ആ​ഹാ​ര ക്ര​മം എ​ന്നി​വ​യും പ​രി​ശോ​ധി​ക്കും. പി​ന്നീ​ട് ഈ ​ക​ണ​ക്കു​ക​ൾ ക്രോ​ഡീ​ക​രി​ച്ചാ​ണ് വ​ര​യാ​ടു​ക​ളു​ടെ ആ​കെ എ​ണ്ണം നി​ജ​പ്പെ​ടു​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ൽ 724 വ​ര​യാ​ടു​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു സ​ന്ദ​ർ​ശ​ക​ർ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ കു​ഞ്ഞു​ങ്ങ​ൾ ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്.