150 ലി​റ്റ​ർ ​മ​ദ്യ​വു​മാ​യി ഹോ​ട്ട​ലു​ട​മ പി​ടി​യി​ൽ
Thursday, April 15, 2021 10:20 PM IST
അ​ടി​മാ​ലി: വി​ഷു​ദി​ന​ത്തി​ലെ വി​ൽ​പ​ന ല​ക്ഷ്യം​വ​ച്ച് മാ​ഹി​യി​ൽ​നി​ന്നും ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 150 ലി​റ്റ​ർ വ്യാ​ജ​മ​ദ്യ​വുാ​യി ഹോ​ട്ട​ലു​ട​മ​യെ അ​ടി​മാ​ലി എ​ക്സൈ​സ് റേ​ഞ്ച് സം​ഘം പി​ടി​കൂ​ടി. ച​തു​രം​ഗ​പ്പാ​റ വ​ട്ട​പ്പാ​റ പ്ലാ​പ്പി​ള്ളി​യി​ൽ സോ​നു(28) ആ​ണ് പി​ടി​യി​ലാ​യ​ത്. മാ​ഹി​യി​ൽ​നി​ന്നും പോ​ണ്ടി​ച്ചേ​രി മ​ദ്യം ക​ച്ച​വ​ട​ത്തി​നാ​യി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ര​വെ​യാ​ണ് അ​റ​സ്റ്റ്. ഇ​ടു​ക്കി എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 300 കു​പ്പി​ക​ളി​ലാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന വ്യാ​ജ​മ​ദ്യ​വും മ​ദ്യം ക​ട​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ഉ​പ​യോ​ഗി​ച്ച കാ​റു​മാ​ണ് പി​ടി​കൂ​ടി​യ​ത്.
നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​യാ​ൾ വ​ൻ​തോ​തി​ൽ മ​ദ്യം കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ എ​ക്സൈ​സി​ന്‍റെ വ​ല​യി​ലാ​യ​ത്.പ്ര​തി ഇ​പ്പോ​ൾ ആ​ന​ച്ചാ​ൽ അ​ന്പ​ഴ​ചാ​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വാ​വാ​ച്ചി എ​ന്ന പേ​രി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. ക​ളി​ത്തോ​ഴ​ൻ എ​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഉ​ട​മ​സ്ഥ​നു​മാ​ണ്. 145 രൂ​പ​ക്ക് ല​ഭി​ക്കു​ന്ന മ​ദ്യം 365 രൂ​പ​ക്കാ​ണ് ഇ​ടു​ക്കി​യി​ലെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ മ​ദ്യം ക​ട​ത്തു​ന്ന​തി​നാ​യി വ​ലി​യൊ​രു സം​ഘം​ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ര​ഘു അ​റി​യി​ച്ചു.
പ​രി​ശോ​ധ​ന​യി​ൽ ഇ​ടു​ക്കി ഇ​ന്‍റ​ലി​ജ​ൻ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​കെ. സു​രേ​ഷ് കു​മാ​ർ, അ​ടി​മാ​ലി റേ​ഞ്ചി​ലെ ഓ​ഫീ​സ​ർ​മാ​രാ​യ വി.​പി. സു​രേ​ഷ് കു​മാ​ർ, പി.​എ​ച്ച്. ഉ​മ്മ​ർ, കെ.​എ​ൻ. അ​നി​ൽ, ബി​ജു മാ​ത്യു, ലി​ബി​ൻ രാ​ജ്, ശ്രീ​കു​മാ​ർ ശ​ര​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.