സി.​എ. കു​ര്യ​ൻ പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​ത്ത പോ​രാ​ളി: കാ​നം
Sunday, April 11, 2021 10:30 PM IST
മൂ​ന്നാ​ർ: എഐടിയുസി ​നേ​താ​വും മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യ സി.​എ. കു​ര്യ​ൻ പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​ത്ത പോ​രാ​ളി​യും മ​നു​ഷ്യ സ്നേ​ഹി​യു​മാ​യി​രു​ന്നു​വെ​ന്ന് സി​പി​ഐ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ.
മാ​ർ​ച്ച് 20ന് ​അ​ന്ത​രി​ച്ച സി.എ. കു​ര്യ​ന്‍റെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മൂ​ന്നാ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ ​ഐ ടി ​യു സി ​സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജെ. ​ഉ​ദ​യ​ഭാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. വി. ​ബി. ബി​നു അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. കെ. ​പി. രാ​ജേ​ന്ദ്ര​ൻ, കെ. ​കെ. ശി​വ​രാ​മ​ൻ, വാ​ഴൂ​ർ സോ​മ​ൻ, ഇ. ​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മൂ​ന്നാ​റി​ലെ സി​പി​ഐ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് സി. ​എ. കു​ര്യ​ന്‍റെ പേ​രു ന​ൽ​കാ​നും അ​നു​സ്മ​ര​ണ സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. സി. ​എ. കു​ര്യ​ന്‍റെ മ​ക​നും മ​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.